ICC New Rules : മങ്കാദിങ്ങിനെ ഇനി ആരും കുറ്റം പറയണ്ട; പന്ത് മിനുക്കാൻ ഉമിനീരും പാടില്ല; ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി ഐസിസി

ICC New Cricket Rules : മങ്കാദിങ് ഉൾപ്പെടെ ക്രിക്കറ്റിലെ എട്ട് നിയമങ്ങളിലാണ് ഐസിസി മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.

Written by - Jenish Thomas | Last Updated : Sep 21, 2022, 07:37 PM IST
  • മങ്കാദിങ് ഉൾപ്പെടെ ക്രിക്കറ്റിലെ എട്ട് നിയമങ്ങളിലാണ് ഐസിസി മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.
  • മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അധ്യക്ഷനായ പുരുഷ ക്രിക്കറ്റ് കമ്മിറ്റി (എംസിസി) മുന്നോട്ട് വെച്ച നിർദേശങ്ങൾ പരിഗണിച്ചാണ് ഐസിസി 2017ലെ ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
  • ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ടി20 മത്സരം മുതൽ പുതിയ നിയമങ്ങൾ ബാധകമാകും.
ICC New Rules : മങ്കാദിങ്ങിനെ ഇനി ആരും കുറ്റം പറയണ്ട; പന്ത് മിനുക്കാൻ ഉമിനീരും പാടില്ല; ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി ഐസിസി

ദുബായ് : ക്രിക്കറ്റിൽ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിന് അറിയാവുന്ന നിയമങ്ങളുടെ അത്രയും ആർക്കും അറിയില്ല എന്നാണ് പലരും അവകാശപ്പെടുന്നത്. മങ്കാദിങ്, റിട്ടയർഡ് ഔട്ട് പോലെയുള്ള നിയമങ്ങൾ അവസരോചിതമായി ഉപയോഗിച്ചുള്ള താരത്തിന്റെ പ്രകടനം ക്രിക്കറ്റിനെ രണ്ട് ചേരികളായി നിർത്തിട്ടുമുണ്ട്. താരങ്ങൾ മുൻഗണന നൽകേണ്ടത് നിയമങ്ങൾക്കോ അതോ മത്സരത്തിന്റെ സ്പിരിറ്റിനോ എന്ന് ചർച്ച പലപ്പോഴും അശ്വിൻ മൈതാനങ്ങൾക്ക് പുറത്താൻ നടത്താൻ ഇടവരുത്തിട്ടുമുണ്ട്. എന്നാൽ അശ്വിൻ പറയുന്നത് തന്റെ ടീമിന്റെ ജയത്തിനാണ് മുൻഗണന നൽകേണ്ടത് എന്നാണ്. ഇവയെല്ലാം ക്രിക്കറ്റ് നിയമങ്ങളിൽ ഉള്ളതാണ് ഇന്ത്യൻ സ്പിന്നർ വ്യക്തമാക്കുമ്പോൾ കളിയുടെ സ്പിരിറ്റിനെ കുറിച്ച് വാദിക്കുന്നവർക്ക് പിന്നീട് ഉത്തരമില്ലാതെയാകും.

ഏറ്റവും ഒടുവിലായി അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുതുക്കിയ ക്രിക്കറ്റ് നിയമങ്ങളിൽ മങ്കാദിങ്ങിലൂടെ പുറത്താകുന്നത് റൺഔട്ടായി വിധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അപ്പോൾ ഇത്രയും നാളായി അത് നിയമപരമായ വിക്കറ്റ് വീഴ്ച അല്ലേ? അശ്വിന് അപ്പോൾ ക്രിക്കറ്റ് നിയമത്തിൽ പിഴച്ചോ? ഇല്ല, ക്രിക്കറ്റ് നിയമത്തിൽ മങ്കാദിങ് ഉണ്ടെങ്കിലും ആ വിക്കറ്റ് വീഴ്ച ഒരു ന്യായമല്ലാത്ത കളി രീതി എന്നാണ് ക്രിക്കറ്റ് വിദഗ്ധരും നിരൂപകരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇനി അങ്ങനെ വേണ്ട, മങ്കാദിങ് ഇനി ഔദ്യോഗികമായി റൺഔട്ട് വിഭാഗത്തിലേക്ക് ചേർക്കപ്പെട്ടു.

ALSO READ : IPL 2022 : താരങ്ങളുടെ മുൻഗണന നിയമങ്ങളോ അതോ കളിയിലെ സ്പിരിറ്റോ? മങ്കാദദ് മുതൽ റിട്ടയർഡ് ഔട്ട് വരെ അശ്വിൻ ഓർമ്മിപ്പിക്കുന്ന ക്രിക്കറ്റ് നിയമങ്ങൾ

മങ്കാദിങ് ഉൾപ്പെടെ ക്രിക്കറ്റിലെ എട്ട് നിയമങ്ങളിലാണ് ഐസിസി മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അധ്യക്ഷനായ പുരുഷ ക്രിക്കറ്റ് കമ്മിറ്റി (എംസിസി) മുന്നോട്ട് വെച്ച നിർദേശങ്ങൾ പരിഗണിച്ചാണ് ഐസിസി 2017ലെ ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ടി20 മത്സരം മുതൽ പുതിയ നിയമങ്ങൾ ബാധകമാകും. ആ പുതുക്കിയ നിയമങ്ങൾ ഒന്ന് പരിശോധിക്കാം:

1. ബോൾ മിനുക്കാൻ ഉമിനീർ വേണ്ട

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പന്ത് മിനുക്കുന്നതിനായി ഉമിനീർ ഉപയോഗിക്കുന്ന ഐസിസി വിലക്കേർപ്പെടുത്തിയിരുന്നു. രണ്ട്  വർഷത്തേക്കുള്ള ആ താൽക്കാലിക വിലക്ക് ഇനി മുതൽ സ്ഥിരിപ്പെടുത്തുകയാണ് ഐസിസി. അതേസമയം പന്ത് മിനുക്കാൻ വിയർപ്പ് ഉപയോഗിക്കുന്നതിന് വിലക്കില്ല.

2. ക്യാച്ചിലൂടെ പുറത്തായാൽ അടുത്ത ബാറ്റർ ക്രീസിലെത്തണം

ഒരു ബാറ്റർ ക്യാച്ചിലൂടെ പുറത്തായാൽ, അടുത്ത ബാറ്റർ സ്ട്രൈക്കർ എൻഡിലേക്കാണ് എത്തിച്ചേരേണ്ടത്. അല്ലാതെ ക്യാച്ച് എടുക്കുന്ന പിച്ച് ക്രോസ് ചെയ്തുയെന്ന് എന്ന കരുതി സ്ട്രൈക്കർ പോയിന്റ് മാറാൻ പാടില്ല. 

ALSO READ : IND vs SA : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് എടുത്തോ? ഇല്ലെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം

3. മങ്കാദിങ് ഇനി റൺഔട്ട്

പന്ത് എറിയുന്നതിന് മുമ്പ് നോൺ-സ്ട്രൈക്കറെ ക്രീസിൽ ഇല്ലെങ്കിൽ പുറത്താക്കുന്ന നടപടി ഇനി നിയമവിധേയമായി റൺഔട്ടായി പ്രഖ്യപിക്കും. ഇനി മുതൽ മങ്കാദിങ് പേര് ഇല്ല. അത്തരത്തിൽ പുറത്താകുന്നവരെ റൺഔട്ടായിട്ടാണ് കണക്കാക്കുന്നത്. 

4. ക്രിസീലേക്ക് ബാറ്റർ എത്തേണ്ട സമയം

ടെസ്റ്റ് ഏകദിന മത്സരങ്ങളിൽ ഒരു വിക്കറ്റിന് ശേഷം അടുത്ത ബാറ്റർ ക്രീസിൽ എത്തിച്ചേരണ്ട സമയം ഒരു മിനിറ്റാക്കി ചുരുക്കി. നേരത്തെ അടുത്ത ബാറ്റർക്ക് ക്രിസിലെത്താൻ മൂന്ന് മിനിറ്റ് നൽകുമായിരുന്നു. ടി20യിൽ നൽകുന്ന ഒന്നര മിനിറ്റ്  സമയം തുടരും. 

5. ന്യായമല്ലാത്തി ഫിൽഡിങ്ങിന് 5 റൺ പെനാൽറ്റി

ബോളർ പന്തെറിയാൻ റൺഅപ്പെടുക്കുന്ന സമയത്ത് ഫിൽഡർമാർ പെട്ടെന്ന് അന്യായമായ നീക്കം നടത്തിയാൽ ടീമിന് അഞ്ച് റൺസ് പെനാൽറ്റി ലഭിക്കും. ആ പന്ത് ഡെഡ് ബോളായി വിധിക്കുകയും ചെയ്യും. 

ALSO READ : BCCI : ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലിക്കും ജയ് ഷായ്ക്കും തുടരാം; ആശ്വാസമായി സുപ്രീം കോടതി വിധി

6. പിച്ചും നോ-ബോളും

സ്ട്രൈക്കിൽ നിൽക്കുന്ന ബാറ്റർ പിച്ചിന്റെ പുറത്ത് പോയി ബാറ്റ് ചെയ്താൽ അത് ഡെഡ് ബോളായി വിധിക്കും. അതേസമയം ബോളർ എറിയുന്ന പന്ത് പിച്ചിന്റെ പുറത്ത് പതിച്ചാൽ, കൂടാതെ അത് ബാറ്ററെ പിച്ചിന്റെ പുറത്തേക്ക് പോകാൻ നിർബന്ധിമാക്കുകയാണെങ്കിൽ ആ പന്ത് നോ-ബോളായി വിധിക്കും. ഒപ്പം അടുത്ത പന്ത് ഫ്രീ ഹിറ്റായി നൽകുന്നതാണ്. 

7. കുറഞ്ഞ ഓവർ നിരക്കും പെനാൽറ്റിയും

ടി20 ഓവർ നിരക്ക് കണക്ക് പ്രകാരം അവസാന ഓവറിലെ പന്തെറിയാൻ പോകുന്നത് നിശ്ചിത സമയത്തിന് പിന്നിലാണെങ്കിൽ, ബാക്കിയുള്ള ഇന്നിങ്സിൽ ഫീൽഡിങ് ടീമിന് 30 യാർഡ് സർക്കളിന് പുറത്ത് പരമാവധി 4 പേരെ നിർത്താൻ സാധിക്കുള്ളു. സാധാരണയായി 5 പേരെ നിർത്താനാണ് സാധിക്കുക, അതിൽ നിന്നും ഒരു ഫിൽഡറെ ഒഴിവാക്കും. ഒക്ടോബർ 1 മുതലുള്ള ടി20 മത്സരങ്ങൾക്കും ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്കുമാണ് ഈ നിയമങ്ങൾ ബാധകമാകുക. 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് കപ്പ് സൂപ്പർ ലീഗിന് ശേഷം ഏകദിന മത്സരങ്ങളിൽ ഈ നിയമം പ്രാബല്യത്തിൽ കൊണ്ട് വരും. 

8. ഡെലിവറിക്ക് മുമ്പ് സ്‌ട്രൈക്കറുടെ അറ്റത്തേക്ക് എറിയുന്ന ബൗളർ

നേരത്തെ, ഒരു ബൗളർ തന്റെ പന്ത് എറിയുന്നതിന് മുമ്പ് ബാറ്റർ  മുന്നോട്ട് വരുന്നത് കണ്ടാൽ സ്‌ട്രൈക്കറെ റണ്ണൗട്ട് ചെയ്യാൻ ശ്രമിക്കുമായിരുന്നു. ഇനി ആ രീതിയെ 'ഡെഡ് ബോൾ' ആയി കണക്കാക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News