സിഡ്നി : ട്വന്റി-20 ലോകകപ്പ് 2022ന്റെ ഫൈനലിൽ പ്രവേശിച്ച് പാകിസ്ഥാൻ. സിഡ്നിയിൽ വെച്ച് നടന്ന ആദ്യ സെമി-ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റിന് തകർത്താണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. കിവീസ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിർത്തിയാണ് പാകിസ്ഥാൻ മറികടന്നത്. ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും ക്യാപ്റ്റൻ ബാബർ അസമും അർധ സെഞ്ചുറി നേടി. ടി20 ലോകകപ്പ് ചരിത്രത്തിലെ പാകിസ്ഥാന്റെ മൂന്നാമത്തെ ഫൈനൽ പ്രവേശനമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു. ആദ്യ 50 റൺസിനിടെയിൽ മൂന്ന് വിക്കറ്റുകൾ വീണപ്പോൾ ബ്ലാക്ക് ക്യാപ്സ് പ്രതിരോധത്തിലായി. കൂടുതൽ പന്തുകൾ ചിലവഴിച്ചാണ് കിവീസ് ബാറ്റർമാർ പാക് ബോളർമാരെ നേരിട്ടത്. 35 പന്തിൽ 53 റൺസെടുത്ത ഡാരിൽ മിച്ചലാണ് ന്യാസിലാൻഡിന്റെ ടോപ് സ്കോറർ. പാകിസ്ഥാനായി ഷഹീൻ അഫ്രീദ് രണ്ടും മുഹമ്മദ് നവാസ് ഒന്നും വീതം വിക്കറ്റുകൾ നേടി. 


ALSO READ : T20 World Cup : ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് ഫൈനൽ കാണാൻ താൽപര്യപ്പെടുന്നില്ല: ജോസ് ബട്ട്ലർ


മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഓപ്പണമാർ 100 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ പാക് ഡ്രെസ്സിങ് റൂമിൽ ജയം ഉറപ്പിച്ച് കഴിഞ്ഞു. കൂറ്റനടികൾക്ക് ഒന്നും മുതരാതെ അവസാന ഓവർ വരെ നിന്ന് അഞ്ച് പന്തുകൾ ബാക്കി നിർത്തിയാണ് പാക് ടീം ജയം നേടിയത്. അതേസമയം മത്സരത്തിൽ ആകെ പിറന്നത് മൂന്ന് സിക്സറുകൾ മാത്രമാണ്. ന്യൂസിലാൻഡിന് വേണ്ടി ട്രെന്റ് ബോൾട്ട് രണ്ടും മിച്ചൽ സാന്റനെർ ഒന്നും വീതം വിക്കറ്റുകൾ നേടി. 


2009തിലാണ് പാകിസ്ഥാൻ ഇതിന് മുമ്പ് ഏറ്റവും അവസാനമായി ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടിൽ വെച്ച് നടന്ന ടൂർണമെന്റിൽ പാകിസ്ഥാൻ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ച് കന്നി ടി20 കിരീടം സ്വന്തമാക്കുകയും ചെയ്തു. അതിന് മുമ്പ് 2007ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിലാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യക്കെതിരെയുള്ള ആവേശകരമായ മത്സരത്തിൽ പാകിസ്ഥാൻ അഞ്ച് റൺസിന് തോൽക്കുകയും ചെയ്തു.


നാളെയാണ് ടൂർണമെന്റിലെ രണ്ടാം സെമി ഫൈനൽ മത്സരം. അഡ്ലെയ്ഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മത്സരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.