T20 World Cup : ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് ഫൈനൽ കാണാൻ താൽപര്യപ്പെടുന്നില്ല: ജോസ് ബട്ട്ലർ

T20 World Cup 2022 India vs Pakistan Final നാളെ നവംബർ 10നാണ് ടൂർണമെന്റിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുക

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 03:06 PM IST
  • ഇന്ത്യക്കെതിരെയുള്ള സെമി ഫൈനലിന് മുന്നോടിയായിട്ടുള്ള വാർത്തസമ്മേളനത്തിലാണ് ഇംഗ്ലീഷ് നായകൻ ഏഷ്യ ടീമുകൾ തമ്മിൽ ഏറ്റുമുട്ടന്നത് കാണാൻ ആഗ്രഹമില്ലെന്ന് അറിയിച്ചത്.
  • അതിനായി തങ്ങളെ കൊണ്ട് കഴിയുന്നത് പരമാവധി ചെയ്യുമെന്ന് ബട്ട്ലെർ മാധ്യമങ്ങളോടായി പറഞ്ഞു.
  • നാളെയാണ് രണ്ടാം സെമി ഫൈനലായ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം.
  • ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് അഡ്ലെയ്ഡിൽ വെച്ചാണ് മത്സരം.
T20 World Cup : ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് ഫൈനൽ കാണാൻ താൽപര്യപ്പെടുന്നില്ല: ജോസ് ബട്ട്ലർ

അഡ്ലെയ്ഡ് : ഓസ്ട്രേലിയയിൽ അവസാനഘട്ടത്തിലേക്കെത്തിയ ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനുമെത്തുന്നത് കാണാൻ താൽപര്യമില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഇന്ത്യക്കെതിരെയുള്ള സെമി ഫൈനലിന് മുന്നോടിയായിട്ടുള്ള വാർത്തസമ്മേളനത്തിലാണ് ഇംഗ്ലീഷ് നായകൻ ഏഷ്യ ടീമുകൾ തമ്മിൽ ഏറ്റുമുട്ടന്നത് കാണാൻ ആഗ്രഹമില്ലെന്ന് അറിയിച്ചത്. അതിനായി തങ്ങളെ കൊണ്ട് കഴിയുന്നത് പരമാവധി ചെയ്യുമെന്ന് ബട്ട്ലെർ മാധ്യമങ്ങളോടായി പറഞ്ഞു. 

"നോക്കൂ, ഞങ്ങൾ ശരിക്കും ഒരു ഇന്ത്യ പാകിസ്ഥാൻ ഫൈനൽ മത്സരം കാണാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത് നടക്കാതിരിക്കാൻ വേണ്ടി പരമാവധി ശ്രമിക്കും" ബട്ട്ലർ മാധ്യമങ്ങളോടായി പറഞ്ഞു. അതേസമയം ഇന്ത്യ ശക്തമായ ഒരു ടീമാണ്. നീണ്ട നാളുകളായി ഇന്ത്യൻ ടീം ആ മേൽക്കൈ തുടരുന്നുണ്ട്. ടീമിന് അത്രയ്ക്ക് കഴിവും പരിചയ സമ്പന്നരായ താരങ്ങളാണുള്ളതെന്ന് ബട്ട്ലർ കൂട്ടിച്ചേർത്തു. എന്നാൽ സൂര്യകുമാർ യാദവിനെ പ്രതിരോധിക്കാൻ വേണ്ടി ഒരു വഴി തങ്ങൾക്ക് കണ്ടെത്തേണ്ടിയിരിക്കുന്നയെന്നും ഇംഗ്ലീഷ് ടീം നായകൻ അറിയിച്ചു. 

ALSO READ : T20 World Cup 2022 : സെമിക്ക് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; രോഹിത് ശർമ പരിക്കിന്റെ നിഴലിൽ

അതേസമയം ടീമിലെ പ്രധാന താരങ്ങൾക്ക് മേലുള്ള പരിക്കിന്റെ നിഴലാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. ഡേവിഡ് മലാൻ, മാർക്ക് വുഡ് എന്നീ താരങ്ങൾക്കേറ്റ പരിക്കാണ് ബട്ട്ലറെ നീരസപ്പെടുത്തുന്നത്. അതേസമയം ഇരുവരുടെ മേൽ സമ്മർദം ചെലുത്തില്ലെന്നും ഇംഗ്ലീഷ് ടീം നായകൻ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം ഇന്ന് നടക്കുന്ന ന്യൂസിലാൻഡ് പാകിസ്ഥൻ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി കിവീസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. നാളെയാണ് രണ്ടാം സെമി ഫൈനലായ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് അഡ്ലെയ്ഡിൽ വെച്ചാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News