T20 World Cup 2022 : കിവീസിനെ വിറപ്പിച്ച് ജോഷ്വാ; അഡ്ലെയ്ഡിൽ ഐറിഷ് താരത്തിന് ഹാട്രിക്
T20 World Cup 2022 New Zealand vs Ireland മത്സരത്തിന്റെ 19-ാം ഓവറിലാണ് ജോഷ്വാ ലിറ്റർ ഹാട്രിക് നേടുന്നത്
അഡ്ലെയ്ഡ് : ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിന്റെ അവസാഘട്ട മത്സരത്തിൽ ന്യൂസിലാൻഡിനെ വിറപ്പിച്ച് ഐർലൻഡിന്റെ പേസർ ജോഷ്വാ ലിറ്റിൽ. താരം 19-ാം ഓവറിൽ ഹാട്രിക് നേടിയാണ് കിവീസിനെ അവസാന ഓവറിൽ പിടിച്ചു കൊട്ടിയത്. ടൂർണമെന്റിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ജോഷ്വാ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ കിവീസ് നായകൻ കെയ്ൻ വില്യംസൺ, ജിമ്മി നീഷം, മിച്ചൽ സാന്റനെർ എന്നിവരുടെ വിക്കറ്റുകൾ പറത്തിയാണ് ഐറിഷ് താരം ഹാട്രിക് സ്വന്തമാക്കിയത്.
35 പന്തിൽ 61 റൺസെടുത്ത് ബ്ലാക്ക് ക്യാപ്സിനെ വലിയ സ്കോറിലേക്ക് ക്യാപ്റ്റൻ വില്യംസൺ നയിക്കുമ്പോളാണ് ക്യാച്ചിലൂടെ പുറത്താക്കുന്നത്. പിന്നാലെയെത്തിയ നീഷത്തെയും സാന്റനെറിനെയും ഐറിഷ് താരം എൽബിഡബ്ല്യുവിലൂടെ ഡെസ്സിങ് റൂമിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. താരത്തിന്റെ ഹാട്രിക് നേട്ടത്തിന്റെ വീഡിയോ ഐസിസി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. മത്സരത്തിൽ നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടു കൊടുത്താണ് ജോഷ്വായുടെ ഹാട്രിക് നേട്ടം.
ലോകകപ്പിന്റെ പ്രാഥമിക ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വെച്ച് യുഎഇ താരം കാർത്തിക് മെയ്യപ്പനാണ് ടൂർണമെന്റിലെ ആദ്യ ഹാട്രിക് സ്വന്തമാക്കുന്നത്. ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യൻ വംശജനായ യുഎഇ താരത്തിന്റെ ഹാട്രിക് നേട്ടം.
ALSO READ : T20 World cup. ഇവർ തോൽക്കണം... അവർ ജയിക്കണം; സെമി ഉറപ്പിക്കാൻ കടമ്പകൾ; അവസാന മത്സരം ടീമുകൾക്ക് നിർണായകം
അതേസമയം ന്യൂസിലാൻഡ് ഐർലാൻഡ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഐറിഷ് ടീമിനെതിരെ 186 റൺസ് വിജയലക്ഷ്യമുയർത്തി. ടോസ് നേടിയ ഐർലൻഡ് ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. നായകൻ കെയിൻ വില്യംസണിന്റെ 61 റൺസ് നേട്ടത്തിന്റെ പിൻബലത്തിലാണ് ബ്ലാക്ക് ക്യാപ്സ് ഐറിഷ് ടീമിനെതിരെ 185 റൺസെടുത്തത്. ജോഷ്വായ്ക്ക് പുറമെ ഗാരെത് ഡെലനി രണ്ടും മാർക്ക് അഡെയ്ർ ഒരു വിക്കറ്റു വീതമെടുത്തു.
സൂപ്പർ 12 ഒന്നാം ഗ്രൂപ്പിൽ അഞ്ച് പോയിന്റുമായി ആദ്യ സ്ഥാനത്തുള്ള കിവീസിന്റെ സെമി പ്രവേശനം മറ്റ് ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരുക്കും. കിവീസിന് പുറമെ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും അഞ്ച് പോയിന്റുമായി പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...