ബാർബഡോസ്: അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ മുൻ നായകനും ഇതിഹാസ താരവുമായ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 ലോകകപ്പ് ഫൈനലിൽ കളിയിലെ താരമായി പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് വിരാട് കോഹ്‌ലി ഇത് തൻ്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു എന്ന് പ്രഖ്യാപിച്ചത്. ഫൈനലിൽ 59 പന്തില്‍ 79 റണ്‍സ് നേടിയ കോഹ്‌ലിയുടെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

”ഇതെന്റെ അവസാനത്തെ ടി-20 ലോകകപ്പാണ്. ഇന്ത്യക്ക് വേണ്ടി അവസാനത്തെ ടി-20 മത്സരവുമാണ്”, കോഹ്‌ലി പറഞ്ഞു. ഇത് വിരമിക്കല്‍ പ്രഖ്യാപനം തന്നെയാണോ എന്ന കമന്റേറ്ററുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി. ”ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലില്‍ പരാജയപ്പെട്ടാലും ഇതെന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കേണ്ട സമയമായി”, കോഹ്‌ലി വ്യക്തമാക്കി. 


ഈ കിരീടം ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിന് സാധിക്കുകയും ചെയ്തു. ഇനി അടുത്ത തലമുറയ്ക്ക് അവസരം നല്‍കണം. അവരാണ് ഇനി മുന്നോട്ട് കൊണ്ട് പോവേണ്ടത്. ഒരു ഐസിസി ടൂര്‍ണമെന്റില്‍ വിജയിക്കാനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. രോഹിത് ശര്‍മയെ നോക്കൂ, അദ്ദേഹം ഒമ്പത് ടി-20 ലോകകപ്പുകള്‍ കളിച്ചു. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. രോഹിത് അത് അര്‍ഹിക്കുന്നു. വികാരങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു മഹത്തായ ദിവസമാണ്, ഞാന്‍ കടപ്പെട്ടിരിക്കും.'' കോഹ്‌ലി മത്സരശേഷം പറഞ്ഞു. 


124 അന്താരാഷ്ട്ര ടി-20 മത്സരങ്ങൾ കളിച്ച കോഹ്‌ലി 4112 റൺസാണ് നേടിയത്. 37 അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അന്താരാഷ്ട്ര ടി-20ൽ കോഹ്‌ലി നേടി. 48.38 ശരാശരിയും 137.2 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. നാല് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 2010ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു കോഹ്‌ലിയുടെ ടി-20 അരങ്ങേറ്റം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിൻ്റെ നായകനായ വിരാട് ഐപിഎല്ലിൽ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 


17 വർഷത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം ടി-20 ലോകകപ്പ് ഇന്ത്യ ഉയർത്തി. ​ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടമുയർത്തിയത്. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ സ്വന്തമാക്കുന്ന ലോകകപ്പ് കിരീടമാണ് ഇത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 177 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ സാധിച്ചുള്ളു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.