ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍. ഇന്ത്യ വളരെ അഗ്രസീവായിരിക്കുമെന്ന് അറിയാമെന്നും ഇംഗ്ലണ്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും ബട്‌ലര്‍ വ്യക്തമാക്കി. ഗയാനയില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

2022ലെ ലോകകപ്പ് സെമി ഫൈനല്‍ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ സമീപനത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ബട്‌ലര്‍ പറഞ്ഞു. ഇത് വളരെ വ്യത്യസ്തമായ ഒരു ഇന്ത്യന്‍ ടീമാണ്. ഇന്ത്യയെ പോലെ വളരെ മികച്ച ടീമിനെതിരെ കളിക്കുമ്പോള്‍ എല്ലാം ശരിയായി ചെയ്യേണ്ടതുണ്ട്. ടീമിനെ രോഹിത് ശര്‍മ്മ വളരെ വ്യത്യസ്തമായ ശൈലിയിലാണ് നയിക്കുന്നത്. പ്രത്യേകിച്ച് രോഹിത് ശര്‍മ്മയുടെ പ്രകടനം എടുത്തു പറയണമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അവരുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ച വീഡിയോയില്‍ ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. 


ALSO READ: ഇന്ന് 'രണ്ടില്‍ ഒന്ന്' അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍


അതേസമയം, 2022ല്‍ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. ഹര്‍ദ്ദിക് പാണ്ഡ്യയുടെയും (63) വിരാട് കോഹ്ലിയുടെയും (50) അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയിരുന്നു. എന്നാല്‍, ഓപ്പണര്‍മാരായ ജോസ് ബട്‌ലറും (80*) അലക്‌സ് ഹെയ്ല്‍സും (86*) തകര്‍ത്തടിച്ചതോടെ 16 ഓവറില്‍ ഇംഗ്ലണ്ട് വിജയ ലക്ഷ്യം മറികടന്നു. ഈ കനത്ത പരാജയത്തിന് അതേ നാണയത്തില്‍ പ്രതികാരം ചെയ്യാനുള്ള മികച്ച അവസരമാണ് ടീം ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 


ഈ ലോകകപ്പില്‍ അപരാജിതരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. അയര്‍ലന്‍ഡ്, യുഎസ്എ, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി. കാനഡയ്ക്ക് എതിരായ മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. മികച്ച ഫോം തുടരുന്ന ഇന്ത്യ തന്നെയാണ് നിലവില്‍ ഫേവറിറ്റുകള്‍ എന്ന് തന്നെ പറയാം. ഇന്ന് വിജയിക്കുന്ന ടീം ജൂണ്‍ 29ന് ബാര്‍ബഡോസില്‍ നടക്കുന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടും. 


സാധ്യതാ ടീം


ഇംഗ്ലണ്ട്: ഫിൽ സാൾട്ട്, ജോസ് ബട്ട്‌ലർ (C & WK), ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, മൊയിൻ അലി, ലിയാം ലിവിംഗ്സ്റ്റൺ, സാം കറൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, റീസ് ടോപ്ലി, മാർക്ക് വുഡ്.


ഇന്ത്യ: രോഹിത് ശർമ (C), വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.