ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആതിഥേയരായ യുഎസ്എയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്ക് ന്യൂയോര്‍ക്കിലാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

അയര്‍ലന്‍ഡിനെയും പാകിസ്താനെയും മുട്ടുകുത്തിച്ചാണ് ഇന്ത്യ ഇന്ന് യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്. അയര്‍ലന്‍ഡിനെതിരെ 8 വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയതെങ്കില്‍ പാകിസ്താനെതിരെ 119 എന്ന ചെറിയ സ്‌കോര്‍ പ്രതിരോധിച്ചായിരുന്നു വിജയം. മറുഭാഗത്ത് യുഎസ്എയും ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഇന്ന് പോരിന് എത്തുന്നത്. കാനഡയെയും പാകിസ്താനെയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ്എ ക്യാമ്പ്. 


ALSO READ: അർഷദീപിനെതിരെ സിഖ് വിരുദ്ധ പരാമർശം; മുൻ പാക് താരത്തെ കൊണ്ട് മാപ്പ് പറയിച്ച് ഹർഭജൻ


2 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇന്ത്യയും യുഎസ്ഇയുമാണ് ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍. ഒരു ഗ്രൂപ്പില്‍ നിന്ന് ടോപ് 2 ടീമുകളാണ് സൂപ്പര്‍ 8 റൗണ്ടിലേയ്ക്ക് യോഗ്യത നേടുക. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ഇന്ത്യയ്ക്കും യുഎസ്എയ്ക്കും ഏറെ നിര്‍ണായകമാണ്. പാകിസ്താനാകും ഇന്നത്തെ ഇന്ത്യ - യുഎസ്എ മത്സരഫലം കാത്തിരിക്കുന്ന മറ്റൊരു ടീം. 3 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്താന് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാനായത്. 2 പോയിന്റുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്താണ്. 


ടി20യിൽ ഇതാദ്യമായാണ് ഇന്ത്യയും യുഎസ്എയും നേർക്കുനേർ എത്തുന്നത്. ഇരു ടീമിലും പരിക്കിന്റെ ആശങ്കകളില്ലാത്തതിനാൽ അവസാന മത്സരങ്ങളിലെ അതേ ടീമിനെ നിലനിർത്താൻ തന്നെയാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണ് ഇന്ന് കളിക്കാൻ അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ തകർപ്പൻ ഫോമിലായിരുന്ന വിരാട് കോഹ്ലി ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെയാണ് പുറത്തായത്. നിർണായക മത്സരത്തിൽ‍ കോഹ്ലി ഫോമിലേയ്ക്ക് ഉയരുമോ എന്ന് കാത്തിരുന്ന് കാണാം. 


യുഎസ്എ vs ഇന്ത്യ സാധ്യതാ പ്ലേയിംഗ് ഇലവൻ


ഇന്ത്യയുടെ സാധ്യതാ ഇലവൻ


രോഹിത് ശർമ്മ (C), വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.


യുഎസ്എ സാധ്യതാ ഇലവൻ


സ്റ്റീവൻ ടെയ്‌ലർ, മൊണാങ്ക് പട്ടേൽ (C & WK), ആൻഡ്രീസ് ഗൗസ്, ആരോൺ ജോൺസ്, നിതീഷ് കുമാർ, കോറി ആൻഡേഴ്സൺ, ഹർമീത് സിംഗ്, ജസ്ദീപ് സിംഗ്, നോസ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രവൽക്കർ, അലി ഖാൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.