T20 World Cup: പാക്കിസ്ഥാന്‍റെ വിജയം ഇസ്ലാമിന്‍റെ വിജയം, ഇന്ത്യയ്ക്കെതിരെ നേടിയ വിജയത്തില്‍ വിവാദ പരാമർശവുമായി പാക് മന്ത്രി
ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ തികച്ചും അപ്രതീക്ഷിതമായി പരാജയപ്പെടുത്താന്‍ കഴിഞ്ഞത് പാക്കിസ്ഥാന്‍റെ സമനില തെറ്റിച്ചിരിയ്ക്കുകയാണ്.
Islamabad: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ തികച്ചും അപ്രതീക്ഷിതമായി പരാജയപ്പെടുത്താന്‍ കഴിഞ്ഞത് പാക്കിസ്ഥാന്‍റെ സമനില തെറ്റിച്ചിരിയ്ക്കുകയാണ്.
വര്‍ഷങ്ങളായി നടന്ന കഴിഞ്ഞ 12 മത്സരങ്ങളില്‍ ഇന്ത്യയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ 13ാമത്തെ മത്സരത്തിലാണ് വിജയം നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ (India Vs Pakistan) ബാറ്റി൦ഗിന് അയയ്ക്കുകയായിരുന്നു. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്. മറുപടി ബാറ്റി൦ഗില്‍ അനായാസമായി ങ്ങിന് ഇറങ്ങിയ പാകിസ്താൻ 13 പന്തുകൾ ബാക്കി റണ്‍സ് വാരിക്കൂട്ടുകയായിരുന്നു പാക് ഓപ്പണര്‍മാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും. ഒരു വിക്കറ്റ് പോലും നഷ്ടമാകാതെയാണ് പാക് വിജയലക്ഷ്യം മറികടന്നത്. അർധസെഞ്ച്വറി നേടിയ ഓപ്പണർമാരായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരാണ് പാക്കിസ്ഥാന് അനായാസ വിജയം നേടിക്കൊടുത്തത്. ബാബർ അസം 52 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നു. മുഹമ്മദ് റിസ്വാൻ 55 പന്തിൽ 79 റൺസോടെയും പുറത്താകാതെ നിന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യക്കെതിരെ നേടിയ വിജയം ആഘോഷമാക്കിയിരിയ്ക്കുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ , ഇതിനിടെ, ടീമിനെ പ്രശംസിച്ച് പാക് മന്ത്രി ഷെയ്ഖ് റഷീദ്. നടത്തിയ പരാമര്‍ശം വിവാദമാവുകയാണ്. T20 ലോകകപ്പിൽ (T20 Word Cup) ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്‍റെ വിജയം ഇസ്ലാമിന്‍റെ വിജയമാണെന്നാണ് മന്ത്രിയുടെ പരാമര്‍ശം. പാക്കിസ്ഥാന്‍ നേടിയ വിജയം ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ആഘോഷിക്കുകയാണെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു.
"ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്‍റെ ജയം മുസ്ലീങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ഈ നിമിഷം ആഘോഷമാക്കുകയാണ്. പാക്കിസ്ഥാന്‍റെ ഫൈനൽ ഇന്നായിരുന്നു. പാക്കിസ്ഥാനും ഇസ്ലാമും വിജയിക്കട്ടെ", ഷെയ്ഖ് റഷീദ് പറയുഞ്ഞു.
യുഎഇയുടെ പിച്ചുകൾ ഹോം ഗ്രൗണ്ട് പോലെ തന്നെ തങ്ങൾക്ക് സുപരിചതമാണെന്നായിരുന്നു മത്സരത്തിന് മുന്‍പ് ബാബർ അസം അഭിപ്രായപ്പെട്ടത്. ഇത് ശരിവയ്‌ക്കുന്ന രീതിയിലായിരുന്നു ടീമിന്‍റെ പ്രകടനം.
T20 ലോകകപ്പിന്‍റെ ചരിത്രത്തിൽ ഇത് നാലാമത്തെ 10 വിക്കറ്റ് വിജയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...