ന്യൂഡൽഹി: ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തില്‍ ടെസ്റ്റിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. നേരത്തെ, ഏകദിനത്തിലും ടി20യിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇംഗ്ലണ്ടിനെതിരെ നടന്ന 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 4-1നാണ് സ്വന്തമാക്കിയത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും തുടര്‍ന്ന് വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി, ധരംശാല ടെസ്റ്റുകളില്‍ വിജയിച്ച് ഇന്ത്യ കരുത്ത് തെളിയിച്ചു. ന്യൂസിലന്‍ഡിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് 76 പോയിന്റായി. ഏകദിനത്തില്‍ 121 പോയിന്റും ടി20യില്‍ 266 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 


ALSO READ: ഐപിഎല്ലിന് തൊട്ടുമുമ്പ് ചെന്നൈക്ക് തിരിച്ചടി; സിഎസ്കെയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് താരത്തിന് പരിക്ക്


നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 36 പോയിന്റുകളാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കുകയാണ് ന്യൂസിലന്‍ഡ്. എന്നാല്‍ ഈ പരമ്പരയില്‍ ന്യൂസിലന്‍ഡ് വിജയിച്ചാലും അത് ഇന്ത്യയുടെ ഒന്നാം സ്ഥാനത്തെ ബാധിക്കില്ല. മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയും ഇന്ത്യയ്ക്ക് നിലവില്‍ ഭീഷണിയല്ല. 


അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 68.51 (%) പോയിന്റുകളുമായാണ് ഇന്ത്യ കുതിപ്പ് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60.00 പോയിന്റുകളുണ്ട്. 59.09 പോയിന്റുകളുള്ള ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച 9 മത്സരങ്ങളില്‍ 6 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.