IPL 2024 : ഐപിഎല്ലിന് തൊട്ടുമുമ്പ് ചെന്നൈക്ക് തിരിച്ചടി; സിഎസ്കെയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് താരത്തിന് പരിക്ക്

CSK Player Matheesha Pathirana Injury Update : ശ്രീലങ്കൻ താരം മതീഷ പതിരണയ്ക്ക് ഇടത് തുടയ്ക്കാണ് പരിക്കേറ്റേരിക്കുന്നത്

Written by - Jenish Thomas | Last Updated : Mar 10, 2024, 11:20 AM IST
  • ലങ്കൻ പേസർ മതീഷ പതിരണയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്
  • താരത്തിന്റെ ഇടത് തുടയ്ക്കാണ് പരിക്ക്
  • സീസണിന്റെ ആദ്യ ഏതാനും മത്സരങ്ങൾ ലങ്കൻ താരത്തിന് നഷ്ടമായേക്കും
  • നിലവിൽ പതിരണ വിശ്രമത്തിലാണ്
IPL 2024 : ഐപിഎല്ലിന് തൊട്ടുമുമ്പ് ചെന്നൈക്ക് തിരിച്ചടി; സിഎസ്കെയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് താരത്തിന് പരിക്ക്

ഐപിഎല്ലിന്റെ 2024 സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ ടീമുകളും അവരുടെ ഐപിഎൽ ക്യാമ്പുകൾക്ക് തുടക്കമിടുകയും ചെയ്തു. ഇനി താരങ്ങളുടെ ഫിറ്റ്നെസ് കൃത്യമായി ബാലൻസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മിക്ക ഫ്രാഞ്ചൈസികളും. എന്നാൽ ദേശീയ ടീമുകളുടെ ഡ്യൂട്ടിയിലുള്ള താരങ്ങൾക്ക് ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരിക്കേറ്റാൽ അത് ടീമിനെ തന്നെയാണ് ബാധിക്കുക. ഇപ്പോൾ അത്തരത്തിലുള്ള പ്രതിസന്ധിയിലാണ് അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്.

ചെന്നൈയുടെ ശ്രീലങ്കൻ പേസർ മതീഷ പതിരണയ്ക്ക് തുടയ്ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലിംഗ സ്റ്റൈലിൽ പന്തെറിയുന്ന താരത്തെ ധോണി ഒരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായിട്ടാണ് പരിഗണിക്കുന്നത്. 2023 സീസണിൽ സിഎസ്കെയ്ക്ക് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളാണ് ലങ്കൻ പേസർ സ്വന്തമാക്കിട്ടുള്ളത്.

ALSO READ : IPL 2024 : രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം എങ്ങനെ ലഭിച്ചു? അവസാനം ആ സംഭവക്കഥ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഈ കഴിഞ്ഞ ബുധനാഴ്ച മാർച്ച് ആറാം തീയതി ബെംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ലങ്കൻ പേസർക്ക് പരിക്കേൽക്കുന്നത്. പരിക്കിനെ തുടർന്ന പതിരണയ്ക്ക് മത്സരം പൂർത്തിയാക്കാനാകാതെ കളം വിടേണ്ടി വന്നിരുന്നു. മത്സരത്തിൽ 22 പന്തുകൾ എറിഞ്ഞ പതിരണ 28 റൺസ് വിട്ടുകൊടുത്തുകൊണ്ട് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. പരിക്കിനെ തുടർന്ന് താരത്തെ അടുത്തു മത്സരത്തിൽ നിന്നും ടീം മാനേജ്മെന്റ് ഒഴിവാക്കിയിരുന്നു. ഇടത് കാലിൽ ഒന്നാം ഗ്രേഡ് ആംസ്ട്രിങ് പരിക്കാണ്  താരത്തിനേറ്റതെന്ന് ലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ഗ്രേഡ് I തലത്തിലുള്ള പരിക്കുകൾക്ക് രണ്ടാഴ്ചത്തെ വിശ്രമമാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം ഫിറ്റനെസ് തെളിയിച്ചാൽ ലങ്കൻ താരത്തിന് സിഎസ്കെ ക്യാമ്പിനൊപ്പം ചേരാം. അതേസമയം പതിരണയ്ക്ക് ചെന്നൈയുടെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് വാർത്ത ഏജൻസിയായ പിടിഐ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ചെന്നൈയുടെ ഓപ്പണിങ് ബാറ്റർ ഡെവോൺ കോൺവെയ്ക്കും തള്ളവിരളിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരന്നു. പരിക്കിനെ തുടർന്ന് ന്യൂസിലാൻഡ് താരത്തിന് സീസണിന്റെ ആദ്യത്തെ ഏതാനും മത്സരങ്ങൾ നഷ്ടമായേക്കും.

മാർച്ച് 22നാണ് ഐപിഎൽ 2024 സീസണിന് തുടക്കമാകുക. നിലവിലെ ചാമ്പ്യന്മാരായ സിഎസ്കെ തന്നെയാണ് ചെപ്പോക്കിൽ സീസണിന്റെ ആദ്യ മത്സരത്തിന് ഇറങ്ങുക. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരാണ് ഉദ്ഘാടന മത്സരത്തിൽ ചെന്നൈയുടെ എതിരാളി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News