ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകർത്താണ് ദ്രാവിഡിന്‍റെ കുട്ടികൾ ലോക കിരീടം സ്വന്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബാറ്റിംഗിലും ബൗളിംഗിലും അപ്രമാദിത്വം പുലർത്തിയ ഇന്ത്യൻ പുലിക്കുട്ടികൾ ഓസീസിനെ അക്ഷരാർഥത്തിൽ തകർത്തെറിയുകയായിരുന്നു. സെഞ്ച്വറിയുമായി ഓപണർ മൻജോത് കൽറ (92) ഇന്ത്യൻ പടയോട്ടത്തിന് നേതൃത്വം നൽകി.


ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കം മുതല്‍ക്കേ തകർച്ചയായിരുന്നു. 30 റൺസിന് ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ ഓരോ നിശ്ചിത ഇടവേളകളിലും ഇന്ത്യൻ ബൗളർമാർ പ്രഹരം തുടർന്നുകൊണ്ടേയിരുന്നു. 


നിശ്ചിത 50 ഓവർ പൂർത്തിയാക്കാൻ പോലും ഓസീസ് ബാറ്റ്‌സ്മാൻമാർക്ക് സാധിച്ചില്ല. 47.2 ഓവറിൽ 216 റൺസിന് ഓസ്‌ട്രേലിയ പുറത്താകുകയായിരുന്നു.


മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കലാശപ്പോരട്ടത്തിന്‍റെ പരിഭ്രമമൊന്നുമില്ലാതെയാണ് ബാറ്റ് വീശിയത്. 71 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. 29 റൺസെടുത്ത പൃഥ്വി ഷായാണ് പുറത്തായത്. 


പിന്നാലെ എത്തിയ ശുഭ്മാൻ ഗില്ലിനെയും കൂട്ടി മൻജോത് സ്‌കോർ 131ൽ എത്തിച്ചു. 31 റൺസെടുത്ത ശുഭ്മാൻ ഉപ്പലിന്‍റെ പന്തിൽ ബൗൾഡായി. ഇതിന് ശേഷം ക്രീസിലെത്തിയ ദേശായിയുമൊന്നിച്ച് മൻജോത് വിജയം പൂർത്തിയാക്കുകയായിരുന്നു.