ഇത് വിവേചനം, കോഹ്ലിക്ക് അവധി, നടരാജന് ഇതുവരെയും കുട്ടിയെ കണ്ടില്ല; ഗാവസ്‌കര്‍
ഇന്ത്യന്‍ ടീമില്‍ രണ്ട് നീതിയെന്ന ആരോപണവുമായി സുനില്‍ ഗാവസ്‌കര്‍
Mumbai: ഇന്ത്യന്‍ ടീമില്‍ രണ്ട് നീതിയെന്ന ആരോപണവുമായി സുനില്‍ ഗാവസ്‌കര്‍
ടീമിലെ ഓരോ കളിക്കാര്‍ക്കും ഓരോ നിയമങ്ങളാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. സ്പിന്നര്‍ അശ്വിന്‍റെയും ,പേസ് ബൗളര്‍ ടി . നടരാജന്‍റെയും ഉദാഹരണങ്ങള്‍ ചൂണ്ടിയായിരുന്നു ഗാവസ്‌കറിന്‍റെ (Sunil Gavaskar) വിമര്‍ശനം.
ഭാര്യ അനുഷ്കയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഓസ്‌ട്രേലിയക്കെതിരായ ഇനിയുള്ള മൂന്ന് ടെസ്റ്റുകളില്‍ നിന്ന് അവധിയെടുത്ത് കോഹ്ലി (Virat Kohli) നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇതായിരുന്നു ഗാവസ്‌കറിന്‍റെ പ്രതികരണത്തിന് അടിസ്ഥാനം.
'IPL പ്ലേഓഫ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് നടരാജന് കുഞ്ഞ് ജനിച്ചത്. എന്നാല്‍ ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായി തിരഞ്ഞെടുക്കപ്പെട്ടതോടെ നടരാജന്‍ കുഞ്ഞിനെ കാണാനായി നാട്ടിലേക്ക് പോയില്ല. ടീമിന്‍റെ ബയോ ബബിള്‍ സര്‍ക്കിളിനുള്ളില്‍ തുടരുന്നതിനായി നടരാജന്‍ ടീമിനൊപ്പം നേരെ ഓസ്‌ട്രേലിയയിലേക്ക് പറന്നു'.
'ഓസീസ് പര്യടനത്തിനുള്ള നെറ്റ് ബൗളറായാണ് നടരാജനെ തിരഞ്ഞെടുത്തത് എന്ന് ഓര്‍ക്കണം. ഏകദിന, ടി20 ടീമില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീടാണ്. ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ ഇല്ലെങ്കിലും നെറ്റ് ബൗളറായി തുടരുന്നതിനാല്‍ അദ്ദേഹത്തിന് ഇനിയും തന്‍റെ മകളെ കാണാനായിട്ടില്ല', ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു.
'അശ്വിന്‍റെ മികവിനെ കുറിച്ച് ആര്‍ക്കും ഒരു സംശയവും ഇല്ല. എന്നാല്‍ ഒരു മത്സരത്തില്‍ അശ്വിന് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അശ്വിന്‍റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടും. എന്നാല്‍ ടീമിലെ ചില സ്ഥിര ബാറ്റ്‌സ്മാന്മാരുടെ കാര്യത്തില്‍ ഇത് ബാധകമല്ല', ഗാവസ്‌കര്‍ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലി "പിതൃത്വ അവധി"യെടുത്ത് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
Also read: "വിമർശിക്കുന്നത് അവർക്ക് കഴിയാത്തത് കൊണ്ട്" മറുപടിയുമായി Prithvi Shaw
കോഹ്ലിയുടേതിന് സമാനമായ അവസ്ഥയിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ അന്ന് രാജ്യത്തിനുവേണ്ടി കളിക്കാനാണ് താന്‍ തീരുമാനിച്ചതെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഗാവസ്‌കര്‍ തന്‍റെ മകനെ ആദ്യമായി കണ്ടത് എന്ന് കപില്‍ ദേവും അടുത്തിടെ പറഞ്ഞിരുന്നു.