Ipl 2021 New Team Tender: പുതിയ ടീമുകൾക്കായി ടെണ്ടർ ഉടനെ ഉണ്ടാവില്ല, കുറഞ്ഞത് ജൂലൈ വരെയെങ്കിലും നടപടികൾ മുന്നോട്ട് പോകും
മെയ് അവസാനത്തോടെ രണ്ട് പുതിയ ടീമുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതി
മുംബൈ: ഐ.പി.എല്ലിൽ (Ipl 2021) മത്സരങ്ങൾക്ക് പുതിയ ടെണ്ടർ ഉടനെയില്ല. ജൂലൈ വരെയെങ്കിലും നടപടികൾ മുന്നോട്ട് പോവും. രണ്ട് പുതിയ ടീമുകൾക്കായി ടെണ്ടർ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ ഉദ്ദേശമെങ്കിലും മത്സരങ്ങൾ കോവിഡിൽപ്പെട്ട് പാതി വഴിയിൽ നിർത്തേണ്ടി വന്നതിനാൽ പുതിയ ടീമിനെ ഉടനെ എടുക്കാനാവില്ല.
മെയ് അവസാനത്തോടെ രണ്ട് പുതിയ ടീമുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ (BCCI) പദ്ധതി.ഐ.പി.എല്‍ പതിനാലാം സീസണിന്റെ അവസാനത്തോടെ പുതിയ ടീമുകളുടെ ടെണ്ടര്‍ വിളിക്കണമെന്നായിരുന്നു ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്.
ALSO READ: Covid-19 മൂലം രാജ്യത്ത് അനാഥരായത് 1742 കുട്ടികള്‍, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ബാലാവകാശ കമ്മീഷൻ
ജൂലൈ വരെയെങ്കിലും ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ബി.സി.സി.ഐ തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം. പതിനാലാം സീസണ്‍ വേഗം പുനരാരംഭിക്കാനുള്ള അവസാന ഘട്ടത്തിലാണ് ബി.സി.സി.ഐ. അതിന് ശേഷം മാത്രമേ പുതിയ ടീമുകളുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു.
അതേസമയം ഐ.പി.എല്ലിൻറെ അടുത്ത വേദി കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ. യു.എ.ഇ,ഇംഗ്ലണ്ട്,ശ്രീലങ്ക എന്നിവിടങ്ങളിൽ എവിടെയെങ്കിലും മത്സരങ്ങൾ നടത്താനാണ് ശ്രമം. ബാക്കിയുള്ള മത്സരങ്ങൾ വേഗത്തിലാക്കാനാണ് ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...