Covid-19 മൂലം രാജ്യത്ത് അനാഥരായത് 1742 കുട്ടികള്‍, കണക്കുകള്‍ പുറത്തുവിട്ട്‌ ദേശീയ ബാലാവകാശ കമ്മീഷൻ

Covid രണ്ടാം തരംഗത്തിന് നേരിയ ശമനം കാണുന്ന സാഹചര്യത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍റെ  ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്  പുറത്ത്... 

Written by - Zee Malayalam News Desk | Last Updated : Jun 2, 2021, 08:29 PM IST
  • രാജ്യത്ത് കോവിഡ് താണ്ഡവമാടിയ അവസരത്തില്‍ അനാഥരായത് 1,742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ
  • റിപ്പോര്‍ട്ട് പ്രകാരം 9,346 കുട്ടികള്‍ക്കാണ് അടിയന്തിര സഹായം ആവശ്യമായത്. അവരില്‍ 3,711 കുട്ടികള്‍ 8നും 13നുമിടയില്‍ പ്രായമുള്ളവരാണ്
Covid-19 മൂലം  രാജ്യത്ത് അനാഥരായത്  1742 കുട്ടികള്‍, കണക്കുകള്‍ പുറത്തുവിട്ട്‌  ദേശീയ ബാലാവകാശ കമ്മീഷൻ

New Delhi: Covid രണ്ടാം തരംഗത്തിന് നേരിയ ശമനം കാണുന്ന സാഹചര്യത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍റെ  ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്  പുറത്ത്... 

രാജ്യത്ത് കോവിഡ് താണ്ഡവമാടിയ  അവസരത്തില്‍ അനാഥരായത്  1,742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയില്‍  സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ പറയുന്നു.  കോവിഡ് കാലത്തെ കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചുള്ള കേസിലാണ് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ ഈ കണക്ക് സമര്‍പ്പിച്ചത്. 

ബാലാവകാശ കമ്മീഷൻ  സമര്‍പ്പിച്ച കണക്കു പ്രകാരം 1,742 കുട്ടികൾക്ക് അച്ഛനമ്മമാരെ നഷ്ടമായി. 7,464 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടു.  ബന്ധുക്കൾ ഉപേക്ഷിച്ചത് 140 കുട്ടികളെയാണ്.  സംരക്ഷണം ആവശ്യമായവരിൽ 4,486 പെൺകുട്ടികളും 4,860 ആൺകുട്ടികളുമാണുള്ളത്.

റിപ്പോര്‍ട്ട്  പ്രകാരം  9,346 കുട്ടികള്‍ക്കാണ്  അടിയന്തിര സഹായം  ആവശ്യമായത്. അവരില്‍ 3,711 കുട്ടികള്‍  8നും 13നുമിടയില്‍ പ്രായമുള്ളവരാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍  49 കുട്ടികൾ കോവിഡിൽ അനാഥരായി എന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയത്. 8 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു.  അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമായത്  895 കുട്ടികൾക്കാണ്. കേരളത്തിൽ സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം ആകെ 952 ആണ്. 

കണക്കുകള്‍ പരിശോധിച്ച കോടതി  സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.    
അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിക്കാനും സുപ്രീംകോടതി   പത്ത് സംസ്ഥാനങ്ങൾക്ക്  നിര്‍ദ്ദേശം നല്‍കി.

Also Read: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ആദ്യമായി കോവിഡ് മരണനിരക്ക് 200 പിന്നിട്ടു, കോവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെ

കേരളം , തമിഴ്നാട്, തെലുങ്കാന,കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ ബിഹാർ ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് നിലവില്‍ സുപ്രീംകോടതി നിർദേശം നൽകിയത്. മറ്റ് സംസ്ഥാനങ്ങൾക്കും വൈകാതെ ഈ നിർദേശം നൽകുമെന്നും കോടതി അറിയിച്ചു..

Also Read: Immunity in Children: കോവിഡിനെ ചെറുക്കാം, കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അതേസമയം, കേന്ദ്ര സര്‍ക്കാരും കേരളമടക്കം നിരവധി സംസ്ഥാനങ്ങളും  കോവിഡില്‍  അനാഥരായ കുഞ്ഞുങ്ങളുടെ  സംരക്ഷണത്തിനായി  നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News