Tokyo : 41 വർഷത്തിന് ശേഷം ഇന്ത്യക്ക് ഹോക്കിയിൽ (Indian Men's Hockey Team) ഒളിമ്പിക്സ് മെഡൽ (Olympics Medal). വെങ്കല പോരാട്ടത്തിൽ ജെർമനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യ ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1980ത് മോസ്കോ ഒളിമ്പിക്സിൽ നേടിയ സ്വർണത്തിന് ശേഷമ 41 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഹോക്കി ഒരു ഒളിമ്പിക്സിൽ ഒരു മെഡൽ സ്വന്തമാക്കുന്നത്. മത്സരം അവസാനിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കുമ്പോഴും പെനാൽറ്റി കോർണർ ഇന്ത്യ വഴങ്ങിയതോടെ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് വർധിക്കുകയും ചെയ്തു. അവിടെ രക്ഷികരായി ഇന്ത്യൻ പ്രതിരോധ നിരയും മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷുമായിരുന്നു. 


ALSO READ : Tokyo Olympics 2020 : ഗോദയിലൂടെ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു, ഗുസ്തിയിൽ Ravi Kumar Dahiya ഫൈനലിൽ, സ്വർണം ഒരു ജയത്തിനരികെ


രണ്ടാം ക്വാർട്ടറിൽ 1-3 എന്ന നിലവിൽ പിന്നിൽ നിൽക്കുകയായിരുന്ന ഇന്ത്യ രണ്ട് ഗോളുകൾ നേടി പ്രതാപത്തിലേക്കുള്ള തിരിച്ച് വരവ് അറിയിക്കുകയും ചെയ്തു. തുടർന്ന് മൂന്നാം വരവിൽ ഇന്ത്യ തങ്ങളുടെ പ്രതാപത്തിന്റെ യഥാർഥ രൂപം പുറത്തെടുർക്കുകയും ചെയ്തു. നേരിട്ടുള്ള പെനാൽറ്റിലൂടെ നാലാം ഗോളും തൊട്ടുപിന്നാലെ അഞ്ചാം ഗോളും നേടി ഇന്ത്യ ജയം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ശേഷം അവസാന ക്വാർട്ടറിൽ ഇന്ത്യക്കതിരെ ഒരു ഗോൾ ജർമനി മടക്കിയെങ്കിലും സമനില കണ്ടെത്താൻ ഇന്ത്യൻ പ്രതിരോധ നിരയും പി.ആർ ശ്രീജേഷും കീഴടങ്ങാൻ സംഘവും തയ്യറായില്ല.


രണ്ട് ഗോൾ നേടിയ സിമ്രജിത്ത് സിങ് ഹാർദിക് സിങ്, ഹർമൻപ്രീത് കൌർ, രൂപീന്ദർ പാൽ എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്.  ഇതിന് മുമ്പ് 1972ലെ മ്യൂണിച്ച് 1968ലെ മെക്സികോ ഒളിമ്പിക്സിലാണ് ഇന്ത്യ ഹോക്കി വെങ്കലം സ്വന്തമാക്കിയത്.


ALSO READ : Tokyo Olympics 2020 : Lovlina Borgohain ന് വെങ്കലം മാത്രം, സെമിയിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ തോൽവി


മോസ്കോ ഒളിമ്പിക്സിന് ശേഷം ഓരോ വർഷവും ഇന്ത്യൻ ഹോക്കി ടീമിന് തങ്ങളുടെ പ്രതാപം നഷ്ടമാകുകയായിരുന്നു. അങ്ങനെ 2008 ബെയ്ജിങ് ഒളിമ്പിക്സിൽ യോഗ്യത പോലും ഇന്ത്യൻ ഹോക്കി ടീമിന് നേടാനായില്ല. തുടർന്ന ലണ്ടൺ ഒളിമ്പിക്സിൽ 12-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ശേഷം കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ എട്ടാം സ്ഥാനം നേടി നില മെച്ചപ്പെടുത്തുകയും ചെയ്തു. 


ALSO READ : Tokyo Olympics : 49ത് വർഷത്തിന് ശേഷം പ്രതാപം വീണ്ടെടുക്കാൻ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. അഭിമാനമായി PR Sreejesh


ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. വെയ്റ്റിലിഫ്റ്റിങിൽ മീരബായി ചനു, ബാഡ്മിന്റണിൽ പിവി സിന്ധു, ബോക്സിങിൽ ലവ്‌ലീന ബോർഗോഹെയ്ന് എന്നിവർക്ക് പുറമെ രവികുമാർ ദഹിയ ഗുസ്തിയിൽ മെഡൽ ഉറപ്പിക്കുകയും ചെയ്തു ഇന്ത്യക്കായി മെഡൽ നേടിയ മറ്റ് താരങ്ങൾ.


ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ വെങ്കല പോരാട്ടം നാളെ രാവിലെ ഏഴ് മണിക്ക് നടക്കും. ബ്രിട്ടണാണ് എതിരാളി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.