Tokyo : ടോക്കിയോ ഒളിമ്പിക്സിൽ (Tokyo Olympics 2020) ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയും അവസാനം നിമിഷം പൊലിഞ്ഞു. വനിതകളുടെ ഗോൾഫിലെ വ്യക്തിഗത ഗോൾഫ് (Golf) മത്സരത്തിൽ ഇന്ത്യയുടെ അതിദി അശോകിന് (Aditi Ashok) നാലാം സ്ഥാനം മാത്രം. മൂന്ന് റൗണ്ടുകൾ പിന്നിട്ടപ്പോൾ അതിദി രണ്ടാം സ്ഥാനത്തായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് നടന്ന് സ്ട്രോക്ക് പ്ലെയിൽ അവസാനത്തേതും നാലമത്തെയും റൗണ്ടിൽ രണ്ടാം സ്ഥാനത്ത് നിന്ന് ആരംഭിച്ച അതിദി നാലാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. അമേരിക്കയുടെ നെല്ലി കോർഡയ്ക്കാണ് സ്വർണം, ജപ്പാന്റെ ഇനാമി മോണെയും ന്യൂസിലാൻഡിന്റെ ലിഡിയ കോ ഓരോ പോയിന്റ് സ്വന്തമാക്കി. ഇരുവരും ചേർന്ന് രണ്ടാം സ്ഥാനത്തിനായി വീണ്ടും ഏറ്റമുട്ടും. 


ALSO READ : Tokyo Olympics 2020: സെമിയില്‍ കാലിടറി Bajrang Punia; ഇനി ലക്ഷ്യം വെങ്കലം


ഏറ്റവും കുറഞ്ഞ സ്ട്രോക്കിൽ പന്ത് ഗോൾഫ് കുഴിയിലെത്തിക്കുകയെന്നതാണ് ലക്ഷ്യം. 267 സ്ര്ടോക്കിൽ പാർ പോയിന്റ് -17ലാണ് യുഎസ് താരം ഒന്നാമതായി ഫിനിഷ് ചെയ്തത്. 268 സ്ട്രോക്കുമായി നാലാം റൗണ്ട് അവസാനിപ്പിച്ച ജപ്പാന്റെയും ന്യൂസിലാൻഡിനെയും താരങ്ങൾ വെള്ളി മെഡലനായി  വീണ്ടും മത്സരിക്കും. 


എന്നാൽ -15 പാർ പോയിന്റുമായി 269 സ്ട്രോക്കുളെടുത്താൻ അദിതി നാലം റൗണ്ട് അവസാനിപ്പിച്ചത്. ഏറ്റവും കുറഞ്ഞ സ്ട്രോകളെടുത്ത് പന്ത് ഹോളിലെത്തിക്കുന്ന ആളാണ് വിജയി. ഒരു റൗണ്ടിൽ 9 കുഴിലേക്ക് പന്തെത്തിക്കാൻ ഒരു താരത്തിന് ലഭിക്കുന്നത് 71 സ്ട്രോക്കുകളാണ്. അതിൽ ഏറ്റവും കുറഞ്ഞ സ്ട്രോക്കുകളെടുക്കന്ന താരമാണ് അടുത്ത റൗണ്ടികളിലേക്ക് പ്രവേശിക്കുക. ഇങ്ങനെ നാല് റൗണ്ടുകളാണുള്ളത്.  


ALSO READ : Tokyo Olympics 2020: പോരാടി കീഴടങ്ങിയ ഹോക്കി വനിതാ ടീമിനെ കൈവിടാതെ സര്‍ക്കാര്‍, പ്രഖ്യാപിച്ചത് കൈനിറയെ പാരിതോഷികങ്ങള്‍


കറുഞ്ഞ സ്ട്രോക്കുകളെടുക്കുമ്പോൾ അതും പരമാവധി സ്ട്രോക്കുകളും തമ്മിലുള്ള വെത്യാസം കണക്ക് കൂട്ടുന്നതാണ് പാർ പോയിന്റ്. 269 സ്ട്രോക്കെടുത്ത അതിദിക്ക് പാർ പോയിന്റ് -15നായിരുന്നു. മത്സരം ഇടയ്ക്ക് ഇടമിന്നലിനെ തുടർന്ന് മാറ്റിവെക്കുകയും ചെയ്തിരുന്നു.


ഇന്ത്യക്ക് ഇന്ന് രണ്ട് മെഡൽ പ്രതീക്ഷയാണുള്ളത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സെമി പോരാട്ടത്തിന് ഇറങ്ങും. ഗുസ്തിയിൽ സെമി ഫൈനൽ തോറ്റ ബജറംഗ് പൂനിയ ഇന്ന് വെങ്കല പോരാട്ടത്തിനായി ഇറങ്ങും. 


ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി


ഇതുവരെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. വെയ്റ്റിലിഫ്റ്റിങിൽ മീരബായി ചനു, ബാഡ്മിന്റണിൽ പിവി സിന്ധു, ബോക്സിങിൽ ലവ്‌ലീന ബോർഗോഹെയ്ന്, ഗുസ്തിയിൽ രവികുമാർ ദഹിയ എന്നിവർക്ക് പുറമെ ഇന്ത്യൻ പുരുഷ ഹോക്കി ടീമും മെഡൽ നേടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.