Tokyo : ഒരു വട്ടം കൂടി ഒളിമ്പിക്സിൽ മെഡൽ നേടി മേരി കോമിന് (Mary Kom) മികച്ച യാത്ര അയപ്പ് നൽകാമെന്ന ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിലെ (Tokyo Olympics 2020) ബോക്സിങ് 51 കിലോ ഫ്ലൈ വെയ്റ്റ് വിഭാഗത്തിലെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇന്ത്യയുടെ അഭിമാന താരം മേരി കോമിന് തോൽവി.  കടുത്ത പോരാട്ടത്തിൽ കൊളംബിയയുടെ ലോറെന വലന്‍സിയയോട് (Valencia Victoria) 3-2നായിരുന്നു മേരിയുടെ തോല്‍വി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ പ്രവിശ്യത്തെ റിയോ ഒളിമ്പിക്‌സില്‍ വെങ്കലം സ്വന്തമാക്കി കൊളിംബയുടെ ലോറെന മേരി കോമിന് കടുത്ത മത്സരമാണ് നല്‍കിയത്. ആദ്യ റൗണ്ടില്‍ ലോറെനയുടെ ആക്രമണത്തിൽ മേരി തുടക്കം ഒന്ന് അടിതെറ്റി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ട് മൂന്ന് റൗണ്ടിലും മേരി നേരിയ മുന്‍തൂക്കം എടുത്തെങ്കിലും കൊളംബിയൻ താരത്തെ തകർക്കാൻ സാധിച്ചില്ല. ആദ്യ  റൗണ്ടിലെ ഫലമാണ് മത്സരം ഫലം നിർണയിച്ചത്.


ALSO READ : Tokyo Olympics 2020 : ഇടിക്കൂട്ടിൽ ഇന്ന് അമ്മമാർ നേർക്കുന്നേർ, ബോക്സിങിൽ മേരികോമിന് എതിരാളി കൊളംബിയൻ താരമായ മറ്റൊരു അമ്മ


ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ പ്രധാനിയായിരുന്നു മേരി. ആദ്യ മത്സരത്തിൽ ഡൊമിനിക്കൻ താരം മിഗ്വലിന ഗാർഷ്യ ഹെർണാണ്ടിസിനെ തകർത്താണി പ്രീ-ക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്.


ALSO READ : Tokyo Olympics 2020 : Mirabai Chanu ന്റെ വെള്ളി സ്വർണമാകില്ലെന്ന്, ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് പരിശോധന ഏജൻസി


ആറ് പ്രാവിശ്യം ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ മേരി 2012 ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു. അമ്മയായതിന് ശേഷമാണ് മേരി റിങ്ങിൽ ഏറ്റവും കൂടുതൽ നേട്ടം സ്വന്തമാക്കിട്ടുള്ളു. 


ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി


നേരത്തെ ഇന്ത്യക്കായി സതീഷ് കുമാറും പൂജാ റാണിയും ലവ്‌ലിന ബോര്‍ഗോഹെയ്‌നും ബോക്‌സിങ് ക്വാര്‍ട്ടറിലെത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.