Tokyo : ഒളിമ്പിക്സിൽ ഇന്ന് അസാധരാണമായ ഒരു മത്സരത്തിനാണ് ഇന്ന് വൈകിട്ട് ടോക്കിയോയിലെ (Tokyo Olympics 2020) ബോക്സിങ് റിങ് വേദിയാകുന്നത്. ഇന്ത്യയുടെ അഭിമാന താരം മേരികോമും (Mary Kom) കൊളംബിയൻ താരം ലൊറെന വലസിയ (Valencia Victoria) തമ്മിൽ നേർക്കുന്നേരെത്തുമ്പോൾ രണ്ട് അമ്മമാരാണ് ഇന്ന് ഇടിക്കൂട്ടിൽ ഏറ്റമുട്ടുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.
38കാരിയായ ഇന്ത്യയുടെ മേരി കോം ഒരു വളർത്തുപുത്രിയുടെ അടക്കം നാല് മക്കളുടെ അമ്മയാണ്. 32 വയസുകാരി കൊളംബിയൻ താരം ഒരു കുട്ടിയുടെ അമ്മയുമാണ്.
ലൊറെന കഴിഞ്ഞ പ്രാവിശ്യത്തെ റിയോ ഒളിമ്പിക്സിൽ ബോക്സിങിൽ വെങ്കലം നേടിയിരുന്നു. 2019 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം നേടിയിരുന്നു.
ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി
ആറ് പ്രാവിശ്യം ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ മേരി 2021 ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു. അമ്മയായതിന് ശേഷമാണ് മേരി റിങ്ങിൽ ഏറ്റവും കൂടുതൽ നേട്ടം സ്വന്തമാക്കിട്ടുള്ളു.
ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ പ്രധാനിയാണ് മേരി. വനിതകളുടെ 48 കിലോ ഫ്ലൈ വെയ്റ്റ് വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ഡൊമിനിക്കൻ താരം മിഗ്വലിന ഗാർഷ്യ ഹെർണാണ്ടിസിനെ തകർത്താണി പ്രീ-ക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA