Tokyo Olympics 2020: PV സിന്ധുവിന്‍റെ ചരിത്ര നേട്ടത്തില്‍ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം നേടി ചരിത്രം കുറിച്ച PV Sindhuവിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും .
Tokyo Olympics 2020: ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം നേടി ചരിത്രം കുറിച്ച PV Sindhuവിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും .
'ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയതിന് അഭിനന്ദനങ്ങൾ, സിന്ധു നമ്മുടെ അഭിമാനവും രാജ്യത്തെ ഏറ്റവും മികച്ച ഒളിമ്പ്യൻമാരിൽ ഒരാളുമാണ്', പ്രധാനമന്ത്രി (PM Modi) കുറിച്ചു.
'രണ്ട് ഒളിമ്പിക് മത്സരങ്ങളില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി പിവി സിന്ധു (PV Sindhu) . സ്ഥിരതയുടെയും സമർപ്പണത്തിന്‍റെയും മികവിന്‍റെയും ഒരു പുതിയ അളവുകോൽ അവര്‍ സ്ഥാപിച്ചു. വിജയത്തിലൂടെ ഇന്ത്യയുടെ യശസ് ഉയര്‍ത്തി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ', രാഷ്‌ട്രപതി ( President Ram Nath Kovind) കുറിച്ചു.
വെങ്കലത്തിനായുള്ള വാശിയേറിയ പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ്ങ് ജിയാവോ പരാജയപ്പെടുത്തിയാണ് സിന്ധു ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു ഹെ ബിങ്ങ് ജിയാവോയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-15.
ഇതോടെ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ തുടര്‍ച്ചയായി മെഡല്‍ നേടിയ താരമെന്ന ഖ്യാതിയും സിന്ധു കരസ്ഥമാക്കി. ഇത് പി വി സിന്ധുവിന്‍റെ രണ്ടാം ഒളിമ്പിക്സ് ആണ്. കഴിഞ്ഞ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് താരം.
ടോക്കിയോ ഒളിമ്പിക്സില്‍, കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ സ്വര്‍ണമാക്കി മാറ്റാനുള്ള സിന്ധു വിന്‍റെ തീവ്രശ്രമം ഫലം കണ്ടില്ല എങ്കിലും ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഇടം നേടാന്‍ സിന്ധുവിന് കഴിഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സില്‍ ഇത് ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണ്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സമ്മാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...