Tokyo Olympics 2021: ഒളിമ്പിക്സ് ഹോക്കിയില്‍ നേടിയ മിന്നും ജയം കോവിഡ് മുന്നണി പോരാളികള്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ Manpreet Singh
ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം (Indian Hockey Team) നേടിയ തിളക്കമാര്‍ന്ന ജയം കോവിഡ് മുന്നണി പോരാളികള്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ മന്‍ പ്രീത് സിംഗ് (Manpreet Singh).
Tokyo Olympics 2021: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം (Indian Hockey Team) നേടിയ തിളക്കമാര്‍ന്ന ജയം കോവിഡ് മുന്നണി പോരാളികള്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ മന്‍ പ്രീത് സിംഗ് (Manpreet Singh).
കോവിഡ് മുന്നണി പോരാളികള്‍ക്കും തങ്ങള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ പോരാടിയവര്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നുവെന്നാണ് ജര്‍മ്മനിക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മന്‍പ്രീത് സിംഗ് ( Manpreet Singh) പറഞ്ഞത്.
"ഇപ്പോൾ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, അതിശയകരമായ ഒരു വിജയമാണ് ഇത്. ഒരുവേള 3-1 ന് ജര്‍മ്മനി ലീഡ് ചെയ്യുകയായിരുന്നു. ഞങ്ങൾ ഈ മെഡലിന് അർഹരാണെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ 15 മാസം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സമയമായിരുന്നു. ബാംഗളൂരുവിലായിരുന്ന ഞങ്ങളില്‍ ചിലര്‍ക്ക് കോവിഡ് പോലും ബാധിച്ചിരുന്നു", 29 കാരനായ മന്‍പ്രീത് പറഞ്ഞു.
41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹൊക്കിയില്‍ (Indian Hockey Team) മെഡല്‍ നേടുന്നത്. 2016ലെ വെങ്കല മെഡല്‍ ജേതാക്കളായ ജര്‍മ്മനിയെ ഇന്ത്യ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം കൈപിടിയില്‍ ഒതുക്കിയത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്.
ഹോക്കി പുരുഷ ടീമിന്‍റെ വിജയത്തില്‍ ഇന്ത്യ ആവേശത്തിലാണ്. അതോടൊപ്പം വനിതാ ടീമിന്‍റെ വിജയത്തിനായുള്ള കാത്തിരിപ്പും. ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ വെങ്കല പോരാട്ടം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് നടക്കും. ബ്രിട്ടനാണ് എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...