Tokyo : ടോക്കിയോ പാരാലിമ്പിക്സ് 2020ൽ (Tokyo Paralympics 2020) ഇന്ത്യക്ക് ആദ്യ മെഡൽ നേട്ടം. വനിതകളുടെ ടേബിൾ ടെന്നിസിൽ ഭാവിനബെൻ പട്ടേൽ (Bhavinaben Patel) വെള്ളി സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷോയിങ്ങിനോട് നേരിട്ടുള്ള സെറ്റിന് തോറ്റാണ് ഭാവിനയ്ക്ക് സുവർണം നേട്ടം നഷ്ടമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ- 11-7, 11-5, 11-6


അരയ്ക്ക് കീഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് നാല് വിഭാഗത്തിലാണ് ഭാവിന ഇന്ത്യക്ക് വേണ്ടി പ്രതിനിധീകരിച്ചത്. പാരാലിംമ്പിക്സ് ചരിത്രത്തിൽ ആദ്യമായിട്ടാണ ഒരു ഇന്ത്യൻ താരം ടേബിൾ ടെന്നിസിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.


ALSO READ : Tokyo Paralympics: പാരാലിമ്പിക്സിൽ ചരിത്രം; ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ ഫൈനലിൽ



ലോക മൂന്നാം നമ്പർ താരം ചൈനയുടെ ഷാങ് മിയാവോയെ തോൽപ്പിച്ചാണ് ഭാവിനാ ചരിത്രത്തിലേക്ക് തന്റെ കുറവുകളെ തൃണവൽക്കരിച്ച് കയറിയത്. ആവേശകരമായി സെമി പേരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റികൾ നേടിയാണ് ചൈനീസ് താരത്തെ തകർത്തത്.


ALSO READ : Tokyo Paralympics‌ Gallery: ടോക്കിയോ പാരാലിമ്പിക്സിന്റെ തിളക്കമാർന്ന ഉദ്ഘാടന ചടങ്ങ് ചിത്രങ്ങളിലൂടെ



വീൽചെയറിൽ ഇരുന്ന മത്സരിക്കുന്ന 34-കാരിയായ ഭാവിന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശമായി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയാണ്.


ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി


ടോക്കിയോ ഒളിമ്പിക്സ് 2020ൽ ഇന്ത്യ ഇത്തരത്തിൽ വെള്ളി നേട്ടത്തോടം അക്കൗണ്ട് ആരംഭിച്ച. വെയ്റ്റ്ലിഫ്റ്റിങിൽ മീരബായി ചനുവിന്റെ വെള്ളി നേട്ടമായിരുന്നു ഇന്ത്യയുടെ തുടക്കം. തുടർന്ന് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയതോടെ ഇന്ത്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മെഡൽ നേട്ടം ടോക്കിയോയിൽ നിന്ന് സ്വന്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.