Neeraj Chopra: നീരജിന് സിഎസ്കെയുടെ വക ഒരു കോടി രൂപ; കൂടാതെ 8758 നമ്പ‌ർ ജേഴ്സിയും

ഒളിമ്പിക്സിൽ രാജ്യത്തിന്റെ അഭിമാനമായ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് IPL ടീമായ ചെന്നൈ സൂപ്പ‌ർ കിങ്സ്. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2021, 02:26 PM IST
  • നീ​ര​ജ് ചോ​പ്ര​യ്ക്ക് സമ്മാന പെരുമഴയുമായി രാജ്യം
    ഒ​രു കോ​ടി രൂ​പ സ​മ്മാ​ന​മാ​യി ന​ല്‍​കു​മെ​ന്ന് ചെന്നൈ സൂപ്പ‌ർ കി‌ങ്സ്
    87.58 മീറ്റര്‍ ദൂരത്തിന്‍റെ സ്​മരണക്കായി '8758' എന്ന നമ്പറിലുള്ള ജേഴ്സിയും CSK സമ്മാനിക്കും
    നീരജിന് ബിസിസിഐ ഒരു കോ‌ടി രൂപയും പ്രഖ്യാപിച്ചു
Neeraj Chopra: നീരജിന് സിഎസ്കെയുടെ വക ഒരു കോടി രൂപ; കൂടാതെ 8758 നമ്പ‌ർ ജേഴ്സിയും

ചെന്നൈ: ടോക്യോ ഒളിമ്പിക്സിൽ (Tokyo Olympics) ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ആ​ദ്യ സ്വ​ര്‍​ണം നേ​ടി​യ ജാ​വ​ലി​ന്‍ ത്രോ(Javelin Throw) ​താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് ഒ​രു കോ​ടി രൂ​പ സ​മ്മാ​ന​മാ​യി ന​ല്‍​കു​മെ​ന്ന് ഇന്ത്യൻ പ്രീമി‌യ‌ർ ലീ​ഗ് (Indian Premier League) ടീമായ ചെന്നൈ സൂപ്പ‌ർ കിങ്സ് (Chennai Super Kings). നീരജിന്റെ സുവർണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജേഴ്സി നമ്പറും CSK പ്രഖ്യാപിച്ചിട്ടുണ്ട്. താരം ഒളിമ്പിക്​സില്‍ എറിഞ്ഞിട്ട 87.58 മീറ്റര്‍ ദൂരത്തിന്‍റെ സ്​മരണക്കായി '8758' എന്ന നമ്പറിലുള്ള ജേഴ്സിയാണ് (Jersey) ചെന്നൈ സൂപ്പ‌‍ർ കിങ്സ് പുറത്തിറക്കുക. 

 

'നീരജ്​ ചോപ്രയുടെ നേട്ടം ഈ രാജ്യത്തെ കോടിക്കണക്കിന്​ മനുഷ്യര്‍ക്ക്​ പ്രചോദനമാണ്​. രാജ്യത്തെ യുവ തലമുറയെ സ്പോർട്സിലേക്ക് ആകർഷിക്കാനും വലിയ വേദികളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ആത്മവിശ്വാസം നൽകുന്നതുമാണ് ചോപ്രയുടെ നേട്ടം. ഏത്​ കായിക ഇനത്തിലും ഇന്ത്യക്കാര്‍ക്ക്​ ഉയരത്തില്‍ എത്താമെന്ന ആത്മവിശ്വാസമാണ്​ നീരജ്​ പകര്‍ന്നിരിക്കുന്നത്​' -സി.എസ്​.കെ വക്താവ്​ പ്രതികരിച്ചു. 

Also Read : Tokyo Olympics 2020 : ചരിത്രം കുറിച്ച് Neeraj Chopra, ഇന്ത്യക്ക് ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അത്ലെറ്റിക്സിൽ സ്വർണം 

ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴിലേക്ക് ഉയർത്തിയാണ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയത്. ഷൂട്ടിങ് സെൻസേഷൻ അഭിനവ് ബിന്ദ്രയ്ക്കു ശേഷം ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് നീരജ് ചോപ്ര. നൂറ്റാണ്ടിലേറെ പഴക്കുമുള്ള ഒളിമ്പിക്സിൽ ഇന്ത്യയിലേക്ക് ആദ്യ അത്ലറ്റിക്സ് സ്വ‌‌ർണം കൊണ്ടുവന്ന നീരജിന് സമ്മാന പെരുമഴയാണ് കാത്തിരിക്കുന്നത്. 

Also Read : Olympic Games Tokyo 2020 Neeraj Chopra: അന്ന് അഭിനവ്, ഇന്ന് നീരജ് 13 വർഷത്തിൽ ചരിത്രമെഴുതിയ ഇന്ത്യയുടെ തങ്കക്കുടങ്ങൾ

നീരജിന് അദ്ദേഹത്തിന്റെ മാതൃ സംസ്ഥാനമായ ഹരിയാന ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹരിയാന സർക്കാർ പുതുതായി ആരംഭിക്കുന്ന കായിക താരങ്ങൾക്കായുള്ള സെന്റർ ഓഫ് എക്സലൻസിന്റെ തലവനായും ചോപ്രയെ നിയമിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിനിടെ പുതിയൊരു എക്സ്‌യുവി 700 നൽകുമെന്ന് ആനന്ദ് മഹീന്ദ്രയും (Anand Mahindra) അറിയിച്ചു. 

Also Read : Neeraj Chopra: നീരജിന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: കായിക മന്ത്രി

രാജ്യത്തിന്റെ അഭിമാനമായ നീരജിന് ബിസിസിഐ ഒരു കോ‌ടി രൂപയും പ്രഖ്യാപിച്ചു. BCCI സെക്രട്ടറി ജയ് ഷാ ട്വീറ്റിലൂടെ അറിയിച്ചു. വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ മീ​രാ ഭാ​യ് ചാ​നു​വി​നും പു​രു​ഷ ഗു​സ്തി​യി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ ര​വി​കു​മാ​ര്‍ ദ​ഹി​യ​ക്കും 50 ല​ക്ഷം രൂ​പ വീ​ത​വും വ​നി​ത ബോ​ക്‌​സിങി​ല്‍ വെ​ങ്ക​ലം നേ​ടി​യ ല​വ്‌​ലി​ന​യ്ക്കും പു​രു​ഷ ബോ​ക്‌​സിങി​ല്‍ വെ​ങ്ക​ലം നേ​ടി​യ ബ​ജ്‌​രം​ഗ് പൂ​നി​യ​ക്കും ബാ​ഡ്മി​ന്‍റ​ണി​ല്‍ വെ​ങ്ക​ലം നേ​ടി​യ പി.​വി. സി​ന്ധു​വി​നും 25 ല​ക്ഷം രൂ​പ​യും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂ​ടാ​തെ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ പു​രു​ഷ ഹോ​ക്കി ടീ​മി​ന് 1.25 കോ​ടി രൂ​പ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News