Udaipur Tailor Murder:  ഉദയ്പൂരില്‍ തയ്യൽക്കാരന്‍റെ  കൊലപാതകത്തിൽ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ നൽകിയ പ്രതികരണം വന്‍ വിമര്‍ശനത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.  വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ രോക്ഷം അലയടിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിലെ ഉദയ്പൂരിൽ തയല്‍ക്കാരന്‍  കനയ്യലാലിന്‍റെ  കൊലപാതകത്തെ അപലപിച്ചായിരുന്നു  മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ നടത്തിയ ട്വീറ്റ്.  "നിങ്ങൾ ഏത് മതം പിന്തുടരുന്നു എന്നതല്ല, ഒരു നിരപരാധിയെ ദ്രോഹിക്കുന്നതുവഴി നിങ്ങൾ മുഴുവൻ മനുഷ്യരാശിയെയും ദ്രോഹിക്കുന്നു" ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.  



Also Read: Udaipur Murder: ജീവന് ഭീഷണിയുണ്ടെന്ന് കനയ്യ ലാൽ പരാതി നൽകിയിരുന്നു; പോലീസ് ജാ​ഗ്രത പുലർത്തിയില്ല, എഎസ്ഐയെ സസ്പെൻഡ് ചെയ്തു


എന്നാല്‍,  ഇർഫാന്‍റെ ട്വീറ്റില്‍ ആരാധകര്‍ രോക്ഷാകുലരായിരിയ്ക്കുകയാണ്.  ഇർഫാൻ പത്താൻ തന്‍റെ  ട്വീറ്റിൽ ഒരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ പേര് പറഞ്ഞിട്ടില്ല. ഇര്‍ഫാന്‍ വ്യംഗ്യമായി നടത്തിയ  പരാമര്‍ശത്തില്‍  രോഷാകുലരായ ആരാധകർ മതത്തിന്‍റെ  പേര് എടുത്തുകാട്ടാനും  ഉപദേശിച്ചു.


Also Read:  Udaipur Murder: ഉദയ്പൂർ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ; നിരോധനാജ്ഞ പ്രഖ്യാപിച്ചു


ചൊവ്വാഴ്ചയാണ്  രാജസ്ഥാനിലെ ഉദയ്പൂരിൽ രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.  ഒരു സാധാരണക്കാരനായ തയ്യൽക്കാരനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മുഹമ്മദ്‌ നബിയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ BJP വക്താവ് നൂപുര്‍ ശര്‍മയെ  പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍  നടത്തിയ പരാമര്‍ശമാണ് കൊലപാതകത്തിന് വഴിതെളിച്ചത്. പട്ടാപ്പകല്‍ അറുംകൊല നടത്തിയശേഷം  കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്‍റെ  ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 


സംഭവത്തില്‍ രണ്ടുപേരെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്.  അതേസമയം കൊലപാതകത്തിന്‍റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ  നിർദേശപ്രകാരം NIA ഏറ്റെടുത്തു.  ഇതിനായി 5 ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.