ഇസ്താംബൂൾ  : ഇന്റർ മിലാന്റെ പ്രതിരോധം തകർത്ത് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ആദ്യമായി മുത്തമിട്ട് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ഇസ്താംബുളിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റാലിയൻ വമ്പന്മാരെ തകർത്താണ് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ കന്നി യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലൂടെ സിറ്റി സീസണിൽ ട്രെബിൾ (ഒരു സീസണിൽ മൂന്ന് കിരീടം) സ്വന്തമാക്കി. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ട്രെബിൾ നേട്ടം സ്വന്തമാക്കുന്ന ഏക ഇംഗ്ലീഷ് ടീമാണ് മാഞ്ചസ്റ്റർ സിറ്റി. സീസണിൽ പ്രീമിയർ ലീഗിന് പുറമെ യുണൈറ്റഡിന് തോൽപ്പിച്ച് എഫ് എ കപ്പും സിറ്റി നേടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈനൽ മത്സരത്തിലെ രണ്ടാം പകുതിയൽ (68-ാം മിനിറ്റ്) മധ്യനിര താരം റോഡ്രിഗോയാണ് സിറ്റിക്കായി വിജയ ഗോൾ കണ്ടെത്തിയത്. തുടർന്ന് ഇന്റർ സമനില ഗോളിനായി ശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധത്തിൽ തട്ടി അകലകുയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്ത് കൈയ്യടിക്കി വെച്ച് സിറ്റി മത്സരം നിയന്ത്രിച്ചപ്പോൾ ഇറ്റാലിയൻ ടീം പതിവ് പ്രതിരോധ ശൈലി പിന്തുടരുകയായിരുന്നു. എന്നാൽ ഗോളൊന്നും പിറക്കാതെ ആദ്യപകുതി അവസാനിച്ചു. ആദ്യപകുതിയിൽ തന്നെ ബെൽജീയം പ്ലേ മേക്കർ കെവിൻ ഡിബ്രൂയിൻ പരിക്കേറ്റ് പുറത്തായത് സിറ്റിയുടെ ആക്രമണത്തിന് തിരിച്ചടിയായിരുന്നു.


ALSO READ : Lionel Messi: ബാഴ്സയിലേയ്ക്കും സൗദിയിലേയ്ക്കുമില്ല; മെസി ഇന്റർ മയാമിയിലേയ്ക്ക്


അതേസമയം രണ്ട് പകുതി കിരീട നേട്ടത്തിനായിട്ടുള്ള പോരാട്ട വീര്യം ഇരു ടീമുകളുടെ പ്രകടനത്തിൽ കാണാൻ ഇടയായി. ആദ്യ അവസരമായി ഇന്ററിന് ലഭിച്ചെങ്കിലും അർജന്റീനിയൻ താരം ലുത്വാര മാർട്ടിനെസ് അത് നഷ്ടപ്പെടുത്തി. തുടർന്ന് 67-ാം മിനിറ്റിൽ സിറ്റിയുടെ പ്രതിരോധ താരം അക്കാജി മുന്നേറ്റം ബെർണാഡോ സിൽവയിലേക്കെത്തി. പോർച്ചുഗീസ് താരം ഗോളാക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. എന്നാൽ ആ പന്ത് നേരെ ബോക്സിന്റെ തൊട്ടുപുറത്ത് നിന്ന റോഡിയുടെ കാലിലേക്കെത്തുകയായിരുന്നു. റോഡ്രി തുടത്ത് വിട്ട ഷോട്ട് നേരെ ഇന്റർ പോസ്റ്റിലേക്ക്. ഗോൾ കീപ്പർ ആന്ദ്രെ ഒനാനയ്ക്ക് നോക്കി നിൽക്കാനെ സാധിച്ചുള്ളൂ.


പിന്നീട് അങ്ങോട്ട് മറുപടി ഗോളിനായിട്ടുള്ള ഇന്ററിന്റെ ശ്രമമായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ റൊമേലു ലുക്കാക്കുവും മാർട്ടിനെസ് പല അവസരങ്ങൾ സൃഷ്ടിച്ചു. ഫുൾ ബാക്ക് താരം ഫെഡ്രിക്കോ ഡിമാർക്കോയുടെ ഹെഡ്ഡർ നിർഭാഗ്യം എന്ന ഒറ്റ കാരണം കൊണ്ട് തന്നെയാണ് സിറ്റിക്ക് ആശ്വാസമായി മാറിയത്. മത്സരത്തിന്റെ അവസാന നിമിഷം കോർണർ കിക്കിലൂടെ ഒരു അവസരം മിലാൻ സൃഷ്ടിച്ചെങ്കിലും അത് സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സൺ തട്ടിയകറ്റി.


സിറ്റിയുടെ ചരിത്രത്തിൽ കന്നി യൂറോപ്യൻ കിരീടമാണ് കഴിഞ്ഞ ദിവസം ഇസ്താംബൂളിൽ സ്വന്തമാക്കിയത്. സിറ്റിയുടെ യുവ സ്ട്രൈക്കർ ഏർലിങ് ഹാലൻഡ് സീസണിൽ ഏറ്റവും ഗോൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 12 ഗോളാണ് ഹാലൻഡ് സീസണിൽ സിറ്റിക്കായി സ്വന്തമാക്കിയത്. 2010ലെ കിരീട നേട്ടത്തിന് ശേഷം ആദ്യമായിട്ടാണ് ഇറ്റാലിയൻ ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.