UEFA Champions League Final വേദി മാറ്റി, ഈസ്താംബൂളിൽ നടക്കേണ്ടിയിരുന്ന മത്സരം പോർട്ടുഗല്ലിൽ നടത്തും
തർക്കിയിലേക്ക് യുകെ യാത്ര നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വേദി മാറ്റം. കോവിഡ് വ്യാപനത്തെ തുടർന്നാണ് ബ്രിട്ടൺ തർക്കിയിലേക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Nyon : യുവേഫ ചാമ്പ്യൻസ് ലീഗ് 2020-21 (UEFA Champions League Final 2020-21) സീസണിന്റെ ഫൈനലിന് വേദി മാറ്റം. ഈ മാസം 29ന് തർക്കി (Turkey) ഈസ്താബൂളിലെ (Istanbul) അട്ടാടർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദിക്കാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ഈസ്താബൂളിന് പകരം പോർച്ചുഗല്ലിലെ പോർട്ടോയിൽ വെച്ച് നടത്താൻ യുവേഫ് തീരുമാനിച്ചിരിക്കുന്നത്. തർക്കിയിലേക്ക് യുകെ യാത്ര നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വേദി മാറ്റം. കോവിഡ് വ്യാപനത്തെ തുടർന്നാണ് ബ്രിട്ടൺ തർക്കിയിലേക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വേദി പോർച്ചുഗലിലേക്ക് മാറ്റിയതോടെ ഇംഗ്ലീഷ് ടീമിന്റെ ആരാധകർക്ക് കാണികളായി വേദിയിൽ പ്രവേശിക്കാനാകും. യുകെയുടെ ഗ്രീൻ ലിസ്റ്റിൽ പോർച്ചുഗല്ലിനെ ഉൾപ്പെടുത്തിയതിനാലാണ്, ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയ ഇംഗ്ലീഷ് ടീമുകളായ ചെൽസിയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും ആരാധകർക്ക് മത്സരം നേരിൽ കാണാൻ അവസരം ഒരുങ്ങുന്നത്. ഇരു ടീമികൾക്കും 6,000 ടിക്കറ്റകൾക്കും വീതം യുവേഫ അനുവദിച്ചിട്ടുണ്ട്.
ALSO READ : LaLiga 2020-21 : ലാലിഗാ ഫോട്ടോഫിനിഷിലേക്ക്, ഇന്ന് അത്ലെറ്റികോ മാഡ്രിഡ് റയൽ സോഷ്യഡാഡിനെ നേരിടും
സെമി ഫൈനലിൽ പിഎസ്ജിയെ തകർത്താണ് പെപ്പ് ഗ്വാർഡിയോളയുടെ കീഴിൽ സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ചെൽസി ആകട്ടെ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട റയൽ മാഡ്രിഡിന് തോൽപ്പിച്ചാണ് ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.
ചെൽസി ഇത് മൂന്നാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 2012 ചാമ്പ്യന്മാരും കൂടിയാണ് ചെൽസി. 2008 റണ്ണറപ്പറാകുകയും ചെയ്തിരുന്നു. മെയ് 29ന് ഇസ്താബൂളിൽ വെച്ചാണ് ഫൈനൽ പോരാട്ടം നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...