London : യൂറോ കപ്പ് 2020ന്റെ (Euro 2020) പ്രീ-ക്വാർട്ടർ മത്സരങ്ങൾ ഇന്ന് അവസാനിക്കും. അവസാന മത്സരങ്ങളിൽ ഇംഗ്ലണ്ട് ജർമനിയെയും (England vs Germany) സ്വീഡൻ ഉക്രെയിനെയും (Sweden vs Ukraine) നേരിടും. രാത്രി 9,30നും 12.30നുമാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചരിത്രം തിരുത്തി ജർമൻ മതില് കടക്കാൻ ഇംഗ്ലീഷ് ടീമിന് കഴിയുമോ?


മികച്ച സ്ക്വാഡ് സ്ട്രെങ്തുള്ള രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ജർമനിയും. പക്ഷെ അതിന്റേ പ്രൗഡി വിളിച്ചോതുന്ന തരത്തിലുള്ള ഒരു പ്രകടനവും ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ പ്രകടമാക്കിട്ടില്ല എന്നാതാണ് വാസ്തവം. ഞെങ്ങിയും ഞെരുങ്ങിയുമാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത്. ജർമനിയാകട്ടെ പോർച്ചുഗല്ലിനെ വിറപ്പിച്ചെങ്കിൽ ഹംഗറിയോട് പതറി, ഫ്രാൻസിന്റെ മുന്നിൽ ഗോളടിക്കാനും മറന്നു. 


ALSO READ : Euro 2020 : ക്രൊയേഷ്യ സ്പാനിഷ് ത്രില്ലറിൽ അവാസന എട്ടിലേക്ക് ഇടം നേടിയത് സ്പെയിൻ


വിമർശനങ്ങളും സമ്മർദങ്ങളും ഇരു ടീമുകളുടെ മുകളിൽ ഉണ്ടെങ്കിലും ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന ഒരു ബോംബുകളാണ് ഇംഗ്ലണ്ടും ജർമനിയുമെന്ന് നിസംശയം പറയാം. ഗരാത് സൗത്ത് ഗേറ്റിന്റെ തന്ത്രം എന്താണോ അതാണ് ഇംഗ്ലണ്ടിന്റെ വിധി ഇന്നെഴുതുക. ഹാരി കെയ്നൊപ്പം വിങ്ങിൽ ആര് നിലനിർത്തും ഒപ്പം ഡിഫൻസിവ് മിഡ്ഫീൽഡേഴ്സിന് മധ്യനിര ഏൽപ്പിക്കുമോ അല്ലെങ്കിൽ അറ്റാക്കിങ് മിഡ്ഫീഷൽഡേഴ്സിന് കളി നിയന്ത്രിക്കാൻ പൂർണ ഉത്തരവാദിത്തം നൽകുമോ എന്നാണ് കാത്തിരിക്കേണ്ടത്. വലത് ഫുൾ ബാക്കിനെ ഇടതിൽ വിങ്ങിൽ ഇറക്കുന്ന തന്ത്രങ്ങൾ സൗത്ത് ഗേറ്റ് ഉണ്ടാകാതിരുന്നാൽ ഇംഗ്ലീഷ് ടീമിന് അവസാന എട്ടിലേക്ക് പ്രതീക്ഷ നൽകാം.


ALSO READ : Euro 2020 Pre-Quarter : യൂറോയിൽ ഇന്ന് സ്പെയിന് ക്രൊയേഷ്യക്കെതിരെയും ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് സ്വിറ്റസർലാൻഡിനെതിരെയും ഇറങ്ങും


ജർമനിയാണെങ്കിൽ ആക്രമിക്കാൻ തന്നെ തയ്യറെടുത്താണ് ഇന്ന് വിംബ്ലിയിൽ എറങ്ങുകയെന്ന് നിസംശയം പറയാം. പക്ഷെ പ്രത്യാക്രമണവുമായി ഇംഗ്ലീഷ് ടീമെത്തിയാൽ അത് എങ്ങനെ പ്രതിരോധിക്കുമെന്നതാണ് മുൻ ലോക ചാമ്പ്യന്മാർക്കുള്ള പ്രധാന കടമ്പ. ടോണി ക്രൂസിന്റെ നേതൃത്വത്തിലുള്ള മധ്യനിരയുടെ പ്രകടനവമായിരിക്കും ജർമനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ സാധ്യതയുടെ വിലയിരുത്തൽ. കൃത്യമായി മധ്യനിര ഇംഗ്ലീഷ് ബോക്സിലേക്ക് പന്തെത്തിച്ചാൽ ആ ചരിത്രം തിരുത്താൻ ഇംഗ്ലണ്ടിന് ഇനി മറ്റൊരു യൂറോക്കായി കാത്തിരിക്കേണ്ടി വരും.


സ്വീഡന്റെ ബസ് പാർക്കിങും കൗണ്ടർ അറ്റാക്കും ഉക്രെയിൻ താങ്ങുമോ?


അട്ടിമറികൾ ഒരുപാട് രേഖപ്പെടുത്തിയ ടൂർണമെന്റാണ് യൂറോ 2020. ഒരു ജയം അങ്ങനെ പ്രവചിക്കാൻ സാധിക്കില്ല. അത്തരത്തിലുള്ള ഒരു മത്സരം തന്നയാണ് ഇന്ന് രണ്ടമതായി നടക്കാൻ പോകുന്ന സ്വീഡൻ ഉക്രെയിൻ മത്സരം. മുൻ യോറോ ചാമ്പ്യന്മാരായ സ്പെയിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്വീഡൻ അവസാന പതിനാറിവലേക്കെത്തിയത്. കൂടാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ പോളണ്ടിനെതിരെ നേടിയ ഒരു ത്രില്ലിങ് ജയവും സ്വീഡനെ ഒരു ബസ് പാർക്കിങ് ടീമായി കണക്കിലെടുക്കാൻ സാധിക്കില്ല.


ALSO READ : Euro 2020 : ഡച്ച് ടീമിന് ഇന്ന് ചെക്ക് പരീക്ഷ, ബെൽജിയത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൾ മറികടക്കുമോ? ഇന്ന് അറിയാം


ഉക്രയിന് അങ്ങനെ പ്രത്യേകത ഇല്ല. ടൂർണമെന്റിൽ ദുർബലരായ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചതല്ലാതെ മറ്റൊരു പ്രകടനം ഉക്രെയിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാൽ അങ്ങനെ എഴുതി തള്ളാനും സാധിക്കില്ല. കഴിഞ്ഞ ദിവസം നോക്കൗട്ടിൽ ഫ്രാൻസ് പോലും സ്വിറ്റ്സർലാൻഡിന്റെ ആവേശത്തിൽ മുന്നിൽ തകർന്നടിഞ്ഞത് ഒരു ഉദ്ദാഹരമാണ്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.