Euro 2020 Pre-Qaurter : യൂറോയിൽ ഇന്ന് സ്പെയിന് ക്രൊയേഷ്യക്കെതിരെയും ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് സ്വിറ്റസർലാൻഡിനെതിരെയും ഇറങ്ങും

France vs Switzerland നേരിടും. രാത്രി 12.30നാണ് മത്സരം. മുൻ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ലോകകപ്പ് റണ്ണറപ്പുമാരായ ക്രയോഷ്യയുമായി (Croatia vs Spain) ഏറ്റമുട്ടും. രാത്രി 9.30നാണ് മത്സരം.

Written by - Zee Malayalam News Desk | Last Updated : Jun 28, 2021, 03:58 PM IST
  • മുൻ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ലോകകപ്പ് റണ്ണറപ്പുമാരായ ക്രയോഷ്യയുമായി ഏറ്റമുട്ടും.
  • രാത്രി 9.30നാണ് മത്സരം.
  • ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് സ്വിറ്റ്സർലാൻഡിനെ നേരിടും.
  • രാത്രി 12.30നാണ് മത്സരം.
Euro 2020 Pre-Qaurter : യൂറോയിൽ ഇന്ന് സ്പെയിന് ക്രൊയേഷ്യക്കെതിരെയും ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് സ്വിറ്റസർലാൻഡിനെതിരെയും ഇറങ്ങും

Copenhagen : .യൂറോ കപ്പ് 2020 (EURO 2020) പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇന്ന് ലോക ചാമ്പ്യന്മാരും മുൻ യൂറോ ചാമ്പ്യന്മാരും ഇറങ്ങുന്നു. ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് സ്വിറ്റ്സർലാൻഡിനെ (France vs Switzerland) നേരിടും. രാത്രി 12.30നാണ് മത്സരം. മുൻ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ലോകകപ്പ് റണ്ണറപ്പുമാരായ ക്രയോഷ്യയുമായി (Croatia vs Spain) ഏറ്റമുട്ടും. രാത്രി 9.30നാണ് മത്സരം.

ക്രൊയേഷ്യയെ മറികടന്ന് സ്പെയ്നിന് ക്വാർട്ടറിലെത്താൻ സാധിക്കുമോ?

ഇരു ടീമും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനം നേടിയാണ് അവസാന പതിനാറിൽ ഇടം നേടിയത്. കൂടാതെ ടൂർണമെന്റിൽ ഒരു ജയം കണ്ടാത്താൻ ഇരു ടീമുകൾക്ക് മൂന്നാമത്തെ മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. അതു തങ്ങളുടെ തനിസ്വരൂപം കാണിച്ചുള്ള ജയം കൂടി ആയതോടെ ഇരു ടീമിന്റെയും പ്രീ-ക്വാർട്ടർ പ്രവേശനത്തിന്റെ ഭംഗി ഒന്നും കൂടി വർധിക്കുകയായിരുന്നു. 

ALSO READ : Euro 2020 : ഡച്ച് ടീമിന് ഇന്ന് ചെക്ക് പരീക്ഷ, ബെൽജിയത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൾ മറികടക്കുമോ? ഇന്ന് അറിയാം

ഇംഗ്ലണ്ടെന്ന ശക്തരായ ടീം അടങ്ങിയ ഗ്രൂപ്പിൽ നിന്നാണ് ക്രൊയേഷ്യ രണ്ടാം സ്ഥാനം നേടി പ്രീ-ക്വാർട്ടറിലെത്തുന്നത്. ക്രൊയേഷ്യയുടെ പ്രധാന വിഷയം അവരുടെ പ്രതിരോധത്തിലെ പാളിച്ചകളാണ്. കളിച്ച എല്ല മത്സരത്തിലും ഗോൾ വഴങ്ങിയത് ഒരു നൂനതയാണ്. അതും മൊറാത്തയുടെ ലക്ഷ്യമില്ലാഴ്മ ഒഴിച്ച് മികച്ച ആക്രമണ നിരയുള്ള സ്പെയിനെ നേരിടുമ്പോൾ ക്രൊയേഷ്യൻ ടീം അൽപം വിയർക്കും എന്നത് നിശ്ചയമാണ്. അതോടൊപ്പം ഇവാൻ പെരിസിച്ച് കോവിഡ് പോസിറ്റിവായത് ടീമിന് മറ്റൊരു വെല്ലിവിളിയും കൂടിയായിരിക്കുകയാണ്.

സ്പെയിനാകാട്ടെ ആദ്യ രണ്ട് മത്സരത്തിലെ സമനില പൂട്ട് സ്ലൊവാക്യക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോൾ നേടി തകർത്താണ് അവസാന പതിനാറിലേക്കെത്തിയത്. പക്ഷെ സ്വീഡന് കീഴിൽ രണ്ടമതായി ഫിനിഷ് ചെയ്ത ഒരു പോരാഴ്മ സ്പെയിന് നേരിടേണ്ടി വരും. അൽവാരോ മൊറാത്തയുടെ ലക്ഷ്യമില്ലാഴ്മയാണ് സ്പെയിന്റെ ഗോൾ വേട്ടയെ മൂർച്ചയെ ഇല്ലതാക്കുന്നത്. 2016 യൂറോയിൽ പ്രീ-ക്വാർട്ടറിൽ പുറത്തായതും 2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായതിനെല്ലാം മറുപടി നൽകാനാണ് സ്പാനിഷ് ടീം പ്രതീക്ഷിക്കുന്നത്. 

ALSO READ : Euro 2020 : ഇനി സമനില ഇല്ല ജയവും തോൽവിയും മാത്രം, യൂറോ കപ്പിൽ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും

ലോക ചാമ്പ്യന്മാർക്കെതിരെ സ്വിസിന്റെ പടയൊരുക്കം

യുറോയിലെ മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന എഫ് ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനം നേടിയാണ് നിലവിലെ ലോക ചാമ്പ്യന്മാരാ ഫ്രഞ്ച് ടീം പ്രീ-ക്വാർട്ടിറിലെത്തിയിരിക്കുന്നത്. സ്വിസ് ടീമാകട്ടെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനം നേടിയാണ് അവസാന പതിനാറിൽ ഇടം നേടിയത്. 

ALSO READ : Euro 2020 : യൂറോ പ്രീ-ക്വാർട്ടർ ലൈനപ്പായി, പോർച്ചുഗൽ ബെൽജിയത്തെയും ജർമനി ഇംഗ്ലണ്ടിനെയും നേരിടും, ബാക്കിയുള്ള മത്സരക്രമങ്ങൾ ഇങ്ങനെ

മുൻ കാലങ്ങളിൽ ഇരു ടീമികൾ തമ്മിൽ ഒരു പ്രകടനം കണക്ക് കൂട്ടുമ്പോൾ സ്വിറ്റ്സർലാൻഡിനെതിരെ സമ്പൂർണ ഫ്രഞ്ച് ആധിപത്യമാണുള്ളത്. ഇന്നും ആ അധിപത്യം തുടരാനാണ് സാധ്യത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News