Union Budget 2021: Gabba ലെ വിജയം ബജറ്റിൽ Indian Cricket ലോകത്തെ എങ്ങനെ പ്രതിഫലിക്കും?
ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ബജറ്റിന് ആശ്രയിക്കുന്നത് Cricket Bat നിർമാണമാണ്. വില്ലോ തടിയുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നു
Union Budget 2021: കായിക ബിസിനെസിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ളത് ക്രിക്കറ്റിലാണ്. അങ്ങ് IPL മുതൽ ഏറ്റവും താഴെയായി ക്രിക്കറ്റ് ഉത്പനങ്ങളുടെ നിർമാണവുമെല്ലാം വലിയ രീതിയിൽ വരുമാനം നേടിയെടുക്കുന്ന വ്യാപാര മേഖലയാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ചിലപ്പോൾ ഇത്തവണത്തെ ബജറ്റിൽ പ്രതിഫലിച്ചേക്കാം.
ക്രിക്കറ്റ് ഉത്പനങ്ങളുടെ നിർമാണമാണ് താഴെ തട്ടിൽ നിന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട വ്യാപാര മേഖലയിൽ ഏറ്റവും കൂടുതൽ ബജറ്റിന് ആശ്രയിക്കുന്നത്. പ്രത്യേകിച്ച് Cricket Bat നിർമാണ മേഖലയിൽ. ഈ ബജറ്റ് ക്രിക്കറ്റ് ബാറ്റ് നിർമാണത്തിനായി ഇറക്കുമതി ചെയ്യുന്ന വില്ലോ തടിയുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ഏകദേശം 5% മുതൽ 10% വരെ ഡ്യൂട്ടി കുറയാനായിരിക്കും സാധ്യത.
ALSO READ: Union Budget 2021: Bougette എന്ന വാക്കെങ്ങനെ ബജറ്റായി: അറിയാം Budget നെ പറ്റി കൂടുതൽ കാര്യങ്ങൾ
ഇന്ത്യയിലെ തനതായ കശ്മീർ വില്ലോ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ രീതിയിലാണ് കുറഞ്ഞിരിക്കുന്നത്. അതോടൊപ്പം ഇംഗ്ലീഷ് വില്ലോ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുമുണ്ട്. ബജറ്റ് (Union Budget) ഇംഗ്ലീഷ് വില്ലോ ഇറക്കമതി ചെയ്യുമ്പോൾ ഡ്യൂട്ടി കുറച്ചാൽ അത് കൂടുതൽ ഉത്പാദനത്തിന് വഴിവെക്കും.
പ്രൊഫണൽ ക്രിക്കറ്റ് താരങ്ങൾ ഏറ്റവും കുടുതൽ ഉപയോഗിക്കുന്നത് ഇംഗ്ലീഷ് അല്ലെങ്കിൽ കശ്മീരി വില്ലോ ബാറ്റുകളാണ്. SG, SS, SF, MRF തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ബാറ്റ് നിർമാതാക്കൾ. ഇവർ ഇംഗ്ലണ്ട് (England) ഓസ്ട്രേലിയൻ സ്പോർട്സ് ഉത്പനങ്ങളുടെ നിർമാതാക്കാളായ കുക്കാബുറാ, സ്പാർട്ടൻ, ഗൺ ആന്റ് മൂർ, ഗ്രെ നിക്കോൾസ് തുടങ്ങിയവരുമായി മത്സരിക്കുന്നത്.
ALSO READ: Union Budget 2021: ഇത്തവണ Budget അവതരണം ആപ്പിലൂടെ, Union Budget App ന്റെ പ്രത്യേകതകൾ ഇതെല്ലാമാണ്
കഴിഞ്ഞ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ 11.7 മില്യാൺ ഡോളർ വില വരുന്ന ഇംഗ്ലീഷ് വില്ലോയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അതിൽ പകുതിയോളം യുകെയിൽ (UK) നിന്നാണെത്തിയത്. തിരിച്ച് 14.38 മില്യൺ ഡോളർ ബാറ്റുകളും ലെഗ് പാഡുകളാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിട്ടുള്ളത്. അതിൽ പ്രത്യേകിച്ചും യുകെ ഓസ്ട്രേലിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.