Chris Gayle Paijama Challenge: Waist Size കണ്ട് ഇതാരുടെ പൈജാമയെന്ന് ക്രിസ് ഗെയില്‍, കൂടെ ഒരു ഉപദേശവും....
യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ൽ (Chris Gayle) തന്‍റെ മികച്ച ബാറ്റിംഗിന് മാത്രമല്ല അറിയപ്പെടുന്നത്. വാസ്തവത്തിൽ അദ്ദേഹത്തിന്‍റെ കളി തമാശകളും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.
യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ൽ (Chris Gayle) തന്‍റെ മികച്ച ബാറ്റിംഗിന് മാത്രമല്ല അറിയപ്പെടുന്നത്. വാസ്തവത്തിൽ അദ്ദേഹത്തിന്‍റെ കളി തമാശകളും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.
തന്‍റെ കുറ്റമറ്റതായ ശൈലിയില്‍ തമാശകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം വിരുതനാണ്. അടുത്തിടെ അദ്ദേഹം ഏറ്റെടുത്ത ഒരു വെല്ലുവിളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.
41 കാരനായ ക്രിക്കറ്റ് താരം ഇപ്പോൾ PSL ടൂർണമെന്‍റ് കളിക്കാനായി ഇപ്പോൾ പാകിസ്ഥാനിൽ എത്തിയിരിയ്ക്കുകയാണ്. അദ്ദേഹം ഏറ്റെടുത്ത പൈജാമ ചലഞ്ചും ഒപ്പം Chris Gayle നല്‍കിയ ഉപദേശവും ആരാധകരില്‍ ചിരി പടര്‍ത്തും.
പാകിസ്ഥാൻ സൂപ്പർ ലീഗ് (Pakistan Super League) അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് രസകരമായ ഒരു വീഡിയോ പങ്കിട്ടിരിയ്ക്കുകയാണ്. അതില്‍ ക്രിസ് ഗെയ്ൽ ഒരി പൈജാമയ്ക്ക് നാട ഇടുന്നത് കാണാം. ഏകദേശം 2 മിനിറ്റിനുള്ളിൽ അദ്ദേഹം ഈ 'പൈജാമ ചലഞ്ച്' പൂർത്തിയാക്കി.
കൂടാതെ, താന്‍ നാട കയറ്റിയ പൈജാമ ഇട്ടുനോക്കിയ ശേഷം ഇതാരുടെ പൈജാമയാണ് എന്നദ്ദേഹം ചോദിക്കുന്നുണ്ട്. കൂടാതെ, ഒരു ഉപദേശവും കൂടി നല്‍കാന്‍ അദേഹം മറന്നില്ല. ഇത്രമാത്രം പൊണ്ണത്തടി വയ്ക്കാന്‍ എന്താണ് കഴിയ്ക്കുന്നത് എന്ന് ചോദിച്ച അദ്ദേഹം മാംസാഹാരത്തില്‍ നിന്നും പൂര്‍ണ്ണ മായും വിട്ടു നില്‍ക്കണമെന്നും പൈജാമയുടെ ഉടമയ്ക്ക് ഉപദേശം നല്‍കി.
പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ Quetta Gladiators ടീമിന്‍റെ ഭാഗമാണ് ക്രിസ് ഗെയ്ൽ. PSL 2021 ന്‍റെ ആദ്യ 2 മത്സരങ്ങളിൽ അദ്ദേഹത്തിന്‍റെ ടീം പരാജയപ്പെട്ടു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹം തിളങ്ങുന്ന പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...