ചവറ: സൂര്യകാന്തി ഫൗണ്ടേഷന്‍ കബഡിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ദീനദയാല്‍ ട്രോഫി കബഡി മത്സരം സംഘടിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പന്മന കൊല്ലകയില്‍ ആണ് മത്സരം നടന്നത്. മത്സരം ഡോ ഹാഷിമ ഉദ്ഘാടനം ചെയ്തു.  ജോര്‍ജ് ചാക്കോ അധ്യക്ഷത വഹിച്ചു. 


സൂര്യകാന്തി ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.  സുനില്‍, വൈസ് പ്രസിഡന്റ് ഡോ. പി.ബിജു, ഖജാന്‍ജി മാമ്പുഴ ശ്രീകുമാര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മാലുമേല്‍ സുരേഷ്, തേവലക്കര രാജീവ്‌, എസ്.സജിത്, ആര്‍.അനീഷ്‌, ജോര്‍ജ് ചാക്കോ എന്നിവര്‍ സംസാരിച്ചു.


പ്രാദേശിക കബഡി സംഘങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ കൊല്ലക ലയണ്‍സ് ജേതാക്കളായി. സെവന്‍സ് കോഴിക്കോട് രണ്ടാം സ്ഥാനം നേടി. 


ഗ്രാമങ്ങളില്‍ കബഡിയെ പ്രോത്സാഹിപ്പിച്ച് മികച്ച കായികതാരങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കബഡി ഫെസ്റ്റ് സംഘടിപ്പിച്ചത്.