Bengaluru : Vijay Hazare Trophy യിൽ ഓഡീഷയെ 35 റൺസിന് തോൽപ്പിച്ച് കേരളത്തിന് വിജയത്തോടെ തുടക്കം. വിജയത്തിന് നിർണായകമായി Robin Uthappa യുടെ സെഞ്ചുറി. വിജയ് ഹസാരയിലും നിരാശപ്പെടുത്തി സഞ്ജു സാംസണിന്റെ പ്രകടനം. Sreesanth ന് രണ്ട് വിക്കറ്റ്. മഴമൂലം തടസ്സപെട്ട് മത്സരത്തിൽ VJD നിയമം പ്രകാരമാണ് കേരളം ജയിച്ചത്. മഴ കാരണം മത്സരം ആദ്യം 45 ഓവറാക്കി ചുരുക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ കേരളം ഒഡീഷയെ ആദ്യം ബാറ്റിങിനയിക്കുകയായിരുന്നു. മികച്ച ഒരു ഓപ്പണിങ് പാർട്ടണർഷിപ്പിൽ ആരംഭിച്ച ഒഡീഷയുടെ ഇന്നിങ്സ് ആദ്യ വിക്കറ്റിന് ശേഷം തകർന്നടിയുകയായിരുന്നു. അർധസെഞ്ചുറി നേടി ഒഡീഷയെ ഓപ്പണർമാരായ ​ഗൗരവ് ചൗധരിയും സന്ദീപ് പറ്റ്നായിക്കും ചേർന്ന് ശക്തമായ നിലയിലേക്ക് നയിക്കുന്നതിനിടെയാണ് കേരള ടീം നായകൻ സച്ചിൻ ബേബി നിർണായക വിക്കറ്റെടുക്കുന്നത്. തുടർന്ന് Sreesanth മറ്റ് രണ്ട് താരങ്ങളെയും കൂടി പുറത്താക്കിയതോടെ ഒഡീഷ പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. കേരളത്തിനായി ശ്രീശാന്തിനെ കൂടാതെ എംഡി നിതീഷും ജലജ് സക്സേനയും രണ്ട് വിക്കറ്റുകൾ വീതം നേടി.


ALSO READ: Syed Mushtaq Ali Tournament 2021: കേരളത്തിന്റെ വിജയ കുതിപ്പിന് തടയിട്ട് Andhra


ഒഡീഷയെ പോലെ നിർണായകമായ ഒരു ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു കേരളവും സൃഷ്ടിച്ചത്. ഉത്തപ്പയും വിഷ്ണു വിനോദും ചേർന്ന് 61 റൺസിന്റെ പാർട്ടണിർഷിപ്പ് നേടി. വിഷ്ണു പുറത്തായിതിന് പിന്നാലെ എത്തിയ സ‍ഞ്ജു സാംസൺ ഇത്തവണയും നിരാശപ്പെടുത്തകയായിരുന്നു. നാല് റൺസെടുത്താണ് സഞ്ജു പുറത്തായത്. പിന്നീട് നായകൻ സച്ചിനും ഉത്തപ്പയും ചേർന്ന് കേരളത്തെ ഭദ്രമായ സ്കോറിലേക്ക് നയിക്കുകയും ചെയ്തു. ടീം 173 എത്തിയപ്പോൾ സച്ചിനും സെഞ്ചുറി നേടയതിന് ശേഷം ഉത്തപ്പയും പുറത്തായി. ഉത്തപ്പ 85 പന്തിൽ 10 ഫോറും നാല് സിക്സറുകളും നേടി 107 റൺസെടുത്തു.


ALSO READ: മുംബൈക്കെതിരെയുള്ള അസ്ഹറുദ്ദിന്റെ പ്രകടനത്തെ പ്രശംസിച്ച് സെവാ​ഗ്


എന്നാൽ ജയത്തിലേക്ക് എത്താൻ കേരള ടീമിനെ യാതൊരു സമ്മർദവുമില്ലായിരുന്നു. വത്സാൽ​ ​ഗോവിന്ധും മുഹമ്മദ് അസഹ്റുദീനും ചേർന്ന് കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാൽ മഴയെത്തി മത്സരം നിർത്തിവെക്കുകയായിരുന്നു. തുടർന്ന് വിജെഡി നിയമപ്രകാരം കേരളം 35 റൺസിന് വിജയിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്തെ മത്സരം. ഉത്തർപ്രദേശാണ് കേരളത്തിന്റെ എതിരാളി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.