Syed Mushtaq Ali Tournament 2021: കേരളത്തിന്റെ വിജയ കുതിപ്പിന് തടയിട്ട് Andhra

113 റൺസ് വിജയലക്ഷ്യം ആന്ധ്ര 17 പന്ത് ബാക്കി നിർത്തി ആറ് വിക്കറ്റിനാണ് മറകടന്നത്. ആന്ധ്രക്കായി ഷോയിബ് മുഹമ്മദ് ഖാൻ, മനീഷ് ​ഗൊലമാരു എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 05:29 PM IST
  • 113 റൺസ് വിജയലക്ഷ്യം ആന്ധ്ര 17 പന്ത് ബാക്കി നിർത്തി ആറ് വിക്കറ്റിനാണ് മറകടന്നത്
  • ആന്ധ്രക്കായി ഷോയിബ് മുഹമ്മദ് ഖാൻ, മനീഷ് ​ഗൊലമാരു എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
  • അമ്പട്ടി റായിഡു ടീമിനെ വിജയത്തിലേക്ക് എത്തിച്ചു
  • കേരളത്തിനായി ജലജ് സക്സേന ബോളിങിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചു
Syed Mushtaq Ali Tournament 2021: കേരളത്തിന്റെ വിജയ കുതിപ്പിന് തടയിട്ട് Andhra

മുംബൈ: Syed Mushtaq Ali Tournamentന്റിൽ മുംബൈ ഡൽഹി തുടങ്ങിയ വമ്പന്മാരെ തോൽപ്പിച്ച കേരളത്തിന്റെ അപരാജിത മുന്നേറ്റത്തിന് തടയിട്ട് ആന്ധ്ര പ്രദേശ്. കഴിഞ്ഞ മത്സരങ്ങളിലെ കേരളത്തിന്റെ വെടിക്കെട്ട് വീരന്മാരെയാരെയും ഇന്ന് മുബൈയിലെ ശരദ് പവാർ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചില്ല. കേരളം ഉയർത്തിയെ വെറും 113 റൺസ് വിജയലക്ഷ്യം ആന്ധ്ര 17 പന്ത് ബാക്കി നിർത്തി ആറ് വിക്കറ്റിനാണ് മറകടന്നത്. 

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത കേരളം (Kerala Cricket Association) അൽപം മെല്ലെയാണ് ഇന്നിങ്സ് ആരംഭിച്ചത്. മെല്ലെ പോക്കിനൊപ്പം വിക്കറ്റുകളും കൈ വിട്ട് പോയപ്പോൾ കേരളത്തിന് 20 ഓവറിൽ നേടാനായത് 112 റൺസ് മാത്രമാണ്. 17 റൺസിനിടെയാണ് കേരളത്തിന്റെ ആദ്യ നാല് വിക്കറ്റുകളാണ് നഷ്ടമായത്. 

ALSO READ: Gabba Test: Washington Sundar - Shardul Thakur സഖ്യം ഇന്ത്യയെ വലിയ ലീഡിൽ നിന്ന് രക്ഷിച്ചു

അവസാനം പത്ത് ഓവറിൽ മുൻ കേരളം ടീം നായകൻ സച്ചിൻ ബേബിയും അതിഥി താരം ജലജ് സക്സേനയും ചേർന്ന് പ്രതിരോധിച്ച് കളിച്ച് ടീം സ്കോർ ഉയർത്താൻ ശ്രമിച്ചു. അവസാന ഓവറിൽ പ്രതിരോധം ഉപേക്ഷിച്ച് സച്ചിൻ ആക്രമിക്കാൻ തുടക്കിയപ്പോഴാണ് കേരളത്തിന്റെ സ്കോർ 100 എങ്കിലും കടന്നത്. ആന്ധ്രക്കായി ഷോയിബ് മുഹമ്മദ് ഖാൻ, മനീഷ് ​ഗൊലമാരു എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മുഹമ്മദ് ഖാൻ നാല് ഓവറിൽ വെറും 13 റൺസ് മാത്രമാണ് വിട്ടു കൊടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയ്ക്കും ഏകദേശം കേരളത്തിന്റെ അവസ്ഥ തന്നെയായിരുന്നു. ഇടവേളകളിൽ വിക്കറ്റുകൾ നേടി കേരളം ആന്ധ്രയ്ക്ക് സമ്മർദം നൽകിയെങ്കിലും പരിചയ സമ്പന്നനായി അമ്പട്ടി റായിഡു (Ambati Rayudu) ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. മൂന്ന് മുന്നേറ്റ താരങ്ങൾ പുറത്തായപ്പോഴും റായിഡുവിനൊപ്പം ടീമിനെ ജയത്തിലേക്ക് നയിക്കാൻ ഓപ്പണർ അശ്വിൻ ഹെബ്ബാറും ഉണ്ടായിരുന്നു. 

ALSO READ: മുംബൈക്കെതിരെയുള്ള അസ്ഹറുദ്ദിന്റെ പ്രകടനത്തെ പ്രശംസിച്ച് സെവാ​ഗ്

കേരളത്തിനായി ജലജ് സക്സേന ബോളിങിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് നാല് ഓവറിൽ വെറും 9 റൺസ് മാത്രം വിട്ടു കൊടുത്ത് സക്സേന രണ്ട് വിക്കറ്റുകൾ നേടി. ശ്രീശാന്തും (S Sreesanth) സച്ചിൻ ബേബിയുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ നേടിയത്. 19ന് ശക്തരായ ഹരിയാനയ്ക്കെതിരെയാണ് കേരളത്തിന്റെ ​ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരം. ഇന്നത്തെ മത്സരം ജയിച്ചിരുന്നെങ്കിൽ കേരളത്തിന് അനയാസം ക്വാർട്ടറിൽ പ്രവേശിക്കാമായിരുന്നു. 

Trending News