Vijay Hazare Trophy 2023 : മഹരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കുറ്റൻ ജയം; സഞ്ജുവും സംഘവും ഇനി ക്വാർട്ടറിൽ ഇറങ്ങും
Vijay Hazare Trophy 2023 Kerala vs Maharashtra : ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്റെയും റോഹൻ കുന്നുമ്മല്ലിന്റെ സെഞ്ചുറിയുടെ മികവിൽ കേരളം മഹാരാഷ്ട്രയ്ക്കെതിരെ 384 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു
Vijay Hazare Trophy 2023 : വിജയ ഹസാരെ ട്രോഫി പ്രീക്വാർട്ടറിൽ മുംബൈ തകർത്ത് കേരളം ക്വാർട്ടറിൽ. കേരളം ഉയർത്തിയ കുറ്റൻ വിജയലക്ഷ്യത്തിന് മുമ്പിൽ മഹരാഷ്ട്രയുടെ ഇന്നിങ്സ് 153 റൺസിന് അകലെ അവസാനിക്കുകയായിരുന്നു. ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്റെയും റോഹൻ കുന്നുമ്മല്ലിന്റെയും സെഞ്ചുറികളുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത കേരളം 384 റൺസെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയിരുന്നെങ്കിലും രണ്ടാം സ്ഥാനത്തുള്ള മുംബൈയോട് തോറ്റതിനാലാണ് ഇന്ന് പ്രീക്വാർട്ടറിൽ മത്സരിക്കേണ്ടി വന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണർമാരുടെ മികവിലാണ് മഹാരാഷ്ട്രയ്ക്കെതിരെ കുറ്റൻ വിജയലക്ഷ്യം ഒരുക്കിയത്. കൃഷ്ണ പ്രസാദ് 137 പന്തിൽ 144 റൺസെടുക്കുകയും റോഹൻ അധിവേഗത്തിൽ 95 പന്തിൽ 120 റൺസെടുക്കുകയായിരുന്നു. പിന്നാലെ വിഷ്ണു വിനോദും അബ്ദുൽ ബാസിതും ചേർന്ന് തകർത്തടിച്ച് കേരളത്തിന് കൂറ്റൻ സ്കോർ ബോർഡ് സമ്മാനിക്കുകയായിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ 29 റൺസെടുത്ത് പുറത്തായി.
മുൻ ഇന്ത്യൻ താരം കേദാർ ജാദവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ മഹാരാഷ്ട്ര തുടക്കത്തിൽ അഞ്ഞടിച്ചാണ് കേരളം ഒരുക്കിയ കുറ്റൻ വിജയലക്ഷ്യത്തെ പിന്തുടർന്നത്. 139-0 എന്ന നിലയിൽ നിന്ന മഹരാഷ്ട്രയുടെ ഇന്നിങ്സ് അടുത്ത 90 റൺസിനിടെ അവസാനിക്കുകയായിരുന്നു. ഓപ്പണർമാരായ ഓം ഭോസ്ലെ, കൌശാൽ താമ്പെയും ചേർന്ന് 139 റൺസിന്റെ കൂട്ടുകെട്ടൊരുക്കി മഹരാഷ്ട്രയ്ക്കെതിരെ വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അവിടെ തുടരെ ഓരോ ഇടവേളകളിലായി മഹരാഷ്ട്രയുടെ ബാറ്റർ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു.
കേരളത്തിനായി ശ്രെയസ് ഗോപാൽ നാലും വൈശാഖ് ചന്ദ്രൻ മൂന്നും വിക്കറ്റുകൾ വീതം വീഴ്ത്തി. ബേസിൽ തമ്പിയും അഖിൻ സത്തറുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഡിസംബർ 11 തിങ്കളാഴ്ച രാജ്കോട്ടിൽ വെച്ചാണ് ക്വാർട്ടർ ഫൈനൽ മത്സരം. ദീപക് ഹൂഡ നയിക്കുന്ന രാജസ്ഥാനാണ കേരളത്തിന്റെ ഏതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.