WPL 2024 Auction : മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ നിന്നും മറ്റൊരു താരവും വനിത പ്രീമിയർ ലീഗിലേക്ക്; സ്വന്തമാക്കിയത് മുംബൈ

S Sajana WPL 2024 Auction : 15 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് എസ് സജനയെ സ്വന്തമാക്കിയത്

Written by - Jenish Thomas | Last Updated : Dec 9, 2023, 05:19 PM IST
  • വയനാട് സ്വദേശിനിയാണ് സജന
  • മുംബൈ ഇന്ത്യൻസാണ് സജനയെ സ്വന്തമാക്കിയത്
  • 15 ലക്ഷം രൂപയ്ക്കാണ് സജനയെ മുംബൈ നേടിയത്
  • പത്ത് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില
WPL 2024 Auction : മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ നിന്നും മറ്റൊരു താരവും വനിത പ്രീമിയർ ലീഗിലേക്ക്; സ്വന്തമാക്കിയത് മുംബൈ

WPL 2024 Auction Updates : വനിത പ്രീമിയർ ലീഗ് 2024 സീസണിനുള്ള മുംബൈ ഇന്ത്യൻസിന്റെ ടീമിലേക്ക് ഇടം നേടി മലയാളി താരം എസ് സജന. മുംബൈയിൽ പുരോഗമിക്കുന്ന ഡബ്ല്യുപിഎൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് 15 ലക്ഷം രൂപയ്ക്കാണ് വയനാട് സ്വദേശിനിയായ സജനയെ സ്വന്തമാക്കുന്നത്. പ്രഥമ സീസണിൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ മിന്നു മണിക്ക് ശേഷം ഡബ്ല്യുപിഎല്ലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ മലയാളി താരമാണ് സജന. മിന്നു മണിയും സജനയും വയനാട് സ്വദേശിനികളാണ്.

പത്ത് ലക്ഷം രൂപയായിരുന്നു സജനയുടെ അടിസ്ഥാന തുക. ഡൽഹി ക്യാപിറ്റൽസ് സജനയ്ക്കായി അടിസ്ഥാന തുകയ്ക്ക് ആദ്യം ആവശ്യം ഉയർത്തിയിരുന്നു. പിന്നാലെയാണ്15 ലക്ഷം രൂപയ്ക്ക് അമ്പാനി നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസ് മലയാളി താരത്തെ സ്വന്തമാക്കുന്നത്. സജനയ്ക്കായി യുപി വാരിയേഴ്സ് മുന്നോട്ട് ആദ്യമൊന്ന് തീരുമാനിച്ചെങ്കിലും ചർച്ചയ്ക്ക് ശേഷം പിന്മാറുകയായിരുന്നു. സജനയെ സ്വന്തമാക്കിയതിന് ശേഷം നിത അമ്പാനി മകന്റൊപ്പം സന്തോഷം പങ്കുവെക്കുകയും ചെയ്തിരുന്നു.

ALSO READ : WPL 2024 Auction : വനിത പ്രമീയർ ലീഗ് താരലേലം; എപ്പോൾ, എവിടെ കാണാം?

വയനാട് മാനന്തവാടി സ്വദേശിനിയായ സജന കേരളത്തിന്റെ അണ്ടർ 23 ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഓൾറൗണ്ട് താരമായ സജന വലംകൈ ഓഫ് സ്പിന്നറും വലംകൈ ബാറ്ററും കൂടിയാണ്. സജനയുടെ പിതാവ് സജീവൻ ഓട്ടോറിക്ഷ തൊഴിലാളിയും കൂടിയാണ്.

സജനയ്ക്ക് പുറമെ മൂന്ന് മലയാളി താരങ്ങളാണ് ഡബ്ല്യുപിഎൽ താരലേലത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ ബാറ്റർമാരുടെ പട്ടികയിൽ ഉണ്ടായിരുന്ന ദൃശ്യ ഐവിയെ ആരും സ്വന്തമാക്കിയില്ല. സ്പിൻ താരം കീർത്തി ജെയിംസ് മറ്റൊരു ഓൾറൗണ്ട് താരവുമായ നജില സിഎംസിയുമാണ് ഡബ്ല്യുപിഎൽ പ്രതീക്ഷയുമായി ലേലത്തിൽ പങ്കെടുക്കുന്നത്. ഇവരുടെയും അടിസ്ഥാന വില പത്ത് ലക്ഷം രൂപയാണ്.

അതേസമയം മുംബൈയിൽ പുരോഗമിക്കുന്ന ഡബ്ല്യുപിഎൽ താരലേലത്തിൽ രണ്ട് താരങ്ങളാണ് നിലവിൽ ഏറ്റവും വലിയ തുകയ്ക്ക് വിറ്റു പോയിരിക്കുന്നത്. ഇന്ത്യൻ യുവതാരം കാശ്വീ ഗൗതം, ഓസ്ട്രേലിയയുടെ അനബെൽ സതർലാൻഡ് എന്നിവർക്കാണ് രണ്ട് കോടി ചിലവഴിച്ചത്. കാശ്വീയെ ഗുജറാത്ത് ജയ്ന്റ്സാണ് സ്വന്തമാക്കിയത്. ഓസീസ് താരത്തിന്റെ രണ്ട് കോടി ചിലവഴിച്ചത് ഡൽഹി ക്യാപിറ്റൽസ്. ഇവർക്ക് പുറമെ വൃന്ദ ദിനേഷ് (യുപി വാരിയേഴ്സ്-1.3 കോടി), ഷബ്നിം എസ്മൈയിൽ (മുംബൈ ഇന്ത്യൻ-1.2 കോടി) എന്നിവരാണ് മറ്റ് കോടിപതികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News