Vijay Hazare Trophy 2021: UP യെ തകർത്ത് കേരളത്തിന് രണ്ടാം ജയം, Sreesanth ന് 15 വർഷത്തിന് ശേഷം അഞ്ച് വിക്കറ്റ് നേട്ടം
Vijay Hazare Trophy യിൽ കേരളത്തിന് തുടർച്ചയായ രണ്ടാമത്തെ ജയം. ആദ്യം ബാറ്റ് ചെയ്ത UP 283 റൺസിന് പുറത്താകുകയായിരുന്നു.
Bengaluru : Vijay Hazare Trophy യിൽ കേരളത്തിന് തുടർച്ചയായ രണ്ടാമത്തെ ജയം. മൂന്ന് വിക്കറ്റിനാണ് Kerala Uttar Pradesh നെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത UP 283 റൺസിന് പുറത്താകുകയായിരുന്നു. 284 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ജയം കണ്ടെത്തിയത്. കേരളത്തിനായി Sreesanth 5 വിക്കറ്റ് നേടി. നായകൻ Sachin Baby ക്കും ഓപ്പണർ Robin Uthappa ക്കും അർധ സെഞ്ചുറി.
ടോസ് നേടിയ കേരളം യുപിയെ ബാറ്റിങിനയിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ശക്തമായ നിലയിൽ ബാറ്റ് വീശിയ യുപിയുടെ സ്കോർ നൂറ് റൺസെടുക്കുന്നതിന് മുമ്പ് ഓപ്പണർമാരായ രണ്ട് പേരെയും പുറത്താക്കിയാണ് കേരളം മത്സരത്തിലേക്ക് തിരികെ വന്നത്. പക്ഷെ നാലാം വിക്കറ്റ് കൂട്ടുകെട്ടിലും യുപി വീണ്ടും കേരളത്തിലെ പ്രതിരോധിത്തിലാക്കി. അവിടെ കേരളത്തിന് രക്ഷയായിയെത്തിയത് കേരളത്തിന്റെ നായകൻ സച്ചിൻ ബേബിയായിരുന്നു. അധ സെഞ്ചുറി നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്ത പ്രിയം ഗർഗിനെ പുറത്താക്കിയാണ് കേരളം വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിയത്.
പിന്നീട് ഓരോ ഇടവേളയിലും കേരളത്തിന്റെ ബോളർമാർ യുപി താരങ്ങളെ ഡ്രസിങ് റൂമിലേക്ക് മടക്കി. കേരളത്തിനായി ശ്രീശാന്ത് 5 വിടക്കറ്റ് നേടി. 15 വർഷത്തിന് ശേഷമാണ് ശ്രീ ഒരു മത്സരത്തിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ശ്രീശാന്തിനെ കൂടാതെ സച്ചിൻ ബേബി രണ്ടും എം.ഡി നിതീഷും ജലജ് സക്സേനയും ഓരോ വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് ശുഭകരമായ തുടക്കമല്ലായിരുന്നു. കേരളത്തിന്റെ ഇന്നിങ്സ് ആരംഭിച്ച് 5 ഓവർ പിന്നിട്ടപ്പോൾ വിഷ്ണു വിനോദിനെ നഷ്ടമായി. തുടർന്ന് കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തി എന്ന് വിമർശനങ്ങൾക്ക് മറുപടി എന്നവിതം സഞ്ജു സാംസൺ ഉത്തപ്പയ്ക്ക് ഒപ്പം നിർണായകമായി ഇന്നിങ്സ് പടുത്തുയർത്തി. ഇരുവരും ചേർന്ന് കേരളത്തിന്റെ സ്കോർ 100 കടത്തി. റോബിൻ ഉത്തപ്പ അടുത്ത സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും 81 റൺസെടുത്ത് പുറത്താകുകയായിരുന്നു. പിന്നാലെ സഞ്ജുവും റണൗട്ടിലൂടെ പുറത്താകുകയായിരുന്നു.
മുൻനിര വിക്കറുകൾ നഷ്ടമായി സമ്മർദത്തിലായ കേരളത്തെ നായകൻ സച്ചിൻ ബേബി ഒരു വശത്ത് നിന്ന് കരകയറ്റുകയായിരുന്നു. സച്ചിന് വത്സാൽ ഗോവിന്ദും സക്സേനയും പിന്തുണ നൽകി. വീണ്ടും മുഹമ്മദ് അസഹ്റുദീൻ നിരാശപ്പെടുത്തി. അവസാനം കെ.എസ് റോജിത്തും, എംഡി നിതീഷും ചേർന്നാണ് കേരളത്തെ വിജയത്തിലേക്കെത്തിച്ചത്. ബുധനാഴ്ച റെയിൽവെക്കെതിരെയാണ് കേരളത്തിന്റെ മൂന്നാമത്തെ മത്സരം. രണ്ട് മത്സരങ്ങലിൽ നിന്ന് രണ്ട് ജയവുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളം റെയിൽവെക്ക് തൊട്ട് താഴെയായി രണ്ടാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.