IPL Auction 2021, Sreeshanth: ഇപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം,വൈറലായി ശ്രീശാന്തിന്റെ കമന്റ്

പഞ്ചാബ് കിങ്സിന്റെ ഉടമയും നടിയുമായ പ്രീതി സിന്റയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താഴെയാണ് ശ്രീശാന്ത് കമന്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 01:19 PM IST
  • ഐ.പി.എല്ലിലെ ഒത്തുകളി വിവാദത്തിൽ അറസ്റ്റിലായ ശ്രീശാന്ത് ഇത്തവണ ഐ.പി.എല്ലിൽ ഇടം നേടുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും പട്ടികയിൽ നിന്നും പുറത്തായിരുന്നു.
  • ഇതിനിടെയാണ് താരത്തിന്റെ കമന്റ് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.
  • ഫെബ്രുവരി18-ന് നടന്ന ലേലത്തിന് മുന്നോടിയായി പ്രീതിസിന്റ ചെന്നെയിലെത്തിയ ചിത്രത്തിന് താഴെയിട്ട കമന്റാണ് വൈറലായത്
IPL Auction 2021, Sreeshanth: ഇപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം,വൈറലായി ശ്രീശാന്തിന്റെ കമന്റ്

കൊച്ചി: ഐ.പി.എൽ(IPL) താരലേലം കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കമന്റാണ്. പഞ്ചാബ് കിങ്സിന്റെ ഉടമയും നടിയുമായ പ്രീതി സിന്റയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താഴെയാണ് ശ്രീശാന്ത് കമന്റ് ചെയ്തത്.

ഐ.പി.എല്ലിലെ ഒത്തുകളി വിവാദത്തിൽ അറസ്റ്റിലായ ശ്രീശാന്ത് ഇത്തവണ ഐ.പി.എല്ലിൽ ഇടം നേടുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും പട്ടികയിൽ നിന്നും പുറത്തായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ കമന്റ് സോഷ്യൽ മീഡിയ(Social Media) ഏറ്റുപിടിച്ചത്. ഫെബ്രുവരി18-ന് നടന്ന ലേലത്തിന് മുന്നോടിയായി പ്രീതിസിന്റ ചെന്നെയിലെത്തിയ ചിത്രമാണ് പോസ്റ്റ് ചെയ്തത്. അതിനുള്ളിൽ ഇങ്ങനെ കുറിച്ചിരുന്നു. ഇത്തവണ പഞ്ചാബിനു വേണ്ടി ഏതൊക്കെ താരങ്ങളാണ് കളിക്കുവാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നത്. പോസ്റ്റിന് താഴെയായി ശ്രീശാന്ത് ഇപ്രകാരം കമന്റിട്ടു. തൊട്ടു താഴെ തന്റെ പേരാണ് ശ്രീ കമന്റ് ചെയ്തത്.

ALSO READ: IPL Auction 2021:ലേലത്തിൽ തിളങ്ങിയ നിങ്ങളറിയാതെ പോയ ചില താരങ്ങൾ

താര ലേലത്തിനുള്ള പട്ടികയിലില്ലാത്തതിനാൽ പ്രത്യേകിച്ച് ചിലവില്ല. എങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം. എന്നായിരുന്നു കമന്റ്. ഐ.പി.എൽ ശ്രീശാന്ത്(Sreesanth) കളിച്ച് തുടങ്ങിയത് പഞ്ചാബിനൊപ്പമാണെന്നതാണ് വസ്തുത. 2008ലാണ് പഞ്ചാബിനൊപ്പം ശ്രീശാന്ത് കളിച്ച് തുടങ്ങിയത്.

ALSO READ: IPL Auction 2021: Chris Morris ഏറ്റവും കൂടുതൽ മൂല്യമുള്ള കളിക്കാരൻ, 16.25 കോടി രൂപയ്ക്ക് ഇനി Rajasthan Royals നൊപ്പം കളിക്കും

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News