അഡ്‌ലെയ്ഡ്: സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ നടന്ന സ്ത്രീവിരുദ്ധ-ലൈംഗിക പരാമര്‍ശങ്ങളുടെ പേരില്‍ അച്ചടക്ക നടപടി നേരിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് പകരക്കാരായി ടീമിലേക്ക് യുവതാരങ്ങള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനേയും ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനേയും ബിസിസിഐ ഉള്‍പ്പെടുത്തി.


വിജയ് ശങ്കര്‍ അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ഏകദിന പോരാട്ടത്തിന് മുന്‍പ് ടീമിനൊപ്പം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. ശുഭ്മാന്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന, 20-20 പോരാട്ടത്തിനുള്ള ടീമിലും ഇടം കണ്ടെത്തിയിട്ടുണ്ട്. 19 കാരനായ ശുഭ്മാന്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച അഡ്‌ലെയ്ഡിലാണ് അരങ്ങേറുന്നത്.


കോഫി വിത്ത് കരണ്‍ ഷോയിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയേയും കെഎല്‍ രാഹുലിനേയും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.