Viral Video: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ പാക്‌ മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. മത്സരം അക്ഷാര്‍ഥത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു എന്ന് പറയാം. ആദ്യം പന്തുകൊണ്ടും പിന്നെ ബാറ്റുകൊണ്ടും പാകിസ്ഥാനെ പൊളിച്ചടുക്കുകയായിരുന്നു പാണ്ഡ്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഇന്ത്യ പാക് മത്സരത്തില്‍  ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. 148 റണ്‍സ് എന്നവി ജയലക്ഷ്യം 19.4 ഓവറില്‍ ഹാര്‍ദിക്കിന്‍റെ സിക്‌സോടെ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 


ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലോകമെങ്ങും ആരാധകര്‍ ഉണ്ട് എന്ന് നമുക്കറിയാം. പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തിന് എല്ലാവരും പ്രശംസകൾ ചൊരിയുമ്പോൾ അങ്ങകലെ അഫ്ഘാനിസ്ഥാനിലും ആഹ്ളാദം അലയടിച്ചു. അത്തരമൊരു ആഹ്ളാദപ്രകടനത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.   
 
അയല്‍രാജ്യമായ  അഫ്ഗാനിസ്ഥാനില്‍നിന്നുള്ള കുറേ യുവാക്കള്‍ ഇന്ത്യാ പാകിസ്ഥാൻ മത്സരം കാണുന്നതും ഹാർദിക് പാണ്ഡ്യ വിജയ സിക്‌സ് അടിച്ചയുടൻ ഒരു അഫ്ഗാൻ യുവാവ് എഴുന്നേറ്റു നിന്ന് കൈയടിച്ച് ടെലിവിഷന്‍ സ്ക്രീനില്‍ തന്നെ ഹാർദിക് പാണ്ഡ്യയെ ചുംബിക്കുന്നതാണ് വീഡിയോ. ഇതിനിടെ  ഒപ്പമുള്ള മറ്റ് യുവാക്കള്‍ ചിരിക്കുന്നതും കാണാം. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഈ യുവാവിന്‍റെ ആഹ്ളാദ പ്രകടനം സോഷ്യല്‍  മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  


വീഡിയോ കാണാം



 


സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവർത്തിയ്ക്കുന്ന യൂസഫ്‌സായി അനായത്താണ് ഈ വീഡിയോ ഷെയർ ചെയ്തത്. "നമ്മുടെ എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. ഇന്ത്യക്കാരും അഫ്ഗാനികളും,  ഞങ്ങൾ അഫ്ഗാനിസ്ഥാൻ ജനത ഈ വിജയം ആഘോഷിക്കുന്നത്,  സുഹൃദ് രാജ്യമായ ഇന്ത്യൻ ജനതയോടൊപ്പമാണ്", അവര്‍ ട്വീറ്റ് ചെയ്തു. ഇതിനോടകം പതിനായിരത്തില്‍ അധികം പേര്‍ ഇത് റീ ട്വീറ്റ് ചെയ്തു കഴിഞ്ഞു.  കൂടാതെ, ഒരു ലക്ഷത്തോളം ആളുകള്‍ ഈ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 


ഏറെ ആവേശകരമായിരുന്നു ഇന്ത്യ പാകിസ്ഥാന്‍ മത്സരം.  സമീപകാലത്ത് ടീം ഇന്ത്യയുടെ 'ദ ഫിനിഷര്‍' എന്ന പേരുകേട്ട താരമാണ് ദിനേശ് കാര്‍ത്തിക്. അതേ ഡികെ, ഹാര്‍ദിക് പാണ്ഡ്യയുടെ ഫിനിഷിംഗ് പാടവം കണ്ട് അദ്ദേഹത്തെ നമിച്ചതും മത്സരം കൂടുതല്‍ ഊഷ്മളമാക്കി.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.