ബെംഗളൂരു : ഇപ്പോൾ മിന്നൽ മുരളി (Minnal Murali) എഫെക്ടാണെല്ലോ എല്ലായിടത്തും. മിന്നൽ മുരളി എഫെക്ട് അങ്ങ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വരെ എത്തി നിൽക്കുകയാണ്. ആ മിന്നൽ മുരളി എഫെക്ച് ഇപ്പോൾ ഇന്ത്യൻ ടീമിലേക്കെത്തി ചേർന്നിരിക്കുകയാണ്. മിന്നൽ മുരളിയിലെ ഗാനത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്ന രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) വീഡിയോയാണ്  ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ആകുന്നത് (Viral Video).


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരു നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തന്റെ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത് മിന്നൽ മുരളി സിനിമയിലെ ഗാനമാണ്. മഞ്ചാടി കാട്ടിനുള്ളിൽ' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് താരം തന്റെ വർക്കൗട്ട് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 


ALSO READ : മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ച മെഹ്റസ് മുരളി! 'മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ കാണുന്നുണ്ട്' പോസ്റ്റിന് കമന്റുമായി ടൊവീനോ



 


വീഡിയോ പങ്കുവെച്ചതിന് പിന്നാലെ താരത്തിന്റെ പോസ്റ്റിന് 'ഒറിജിനൽ മിന്നൽ മുരളി' ടൊവീനോ തോമസ് കമന്റുമായി എത്തി. ജിം സൂചിപ്പിക്കുന്ന ഇമോജിക്കൊപ്പം മിന്നലും തീയും ഇമോജിയുമാണ് വീഡിയോയ്ക്ക് ടൊവീനോ കമന്റ് നൽകിയിരിക്കുന്നത്. മിന്നൽ ജഡ്ഡു എന്നാണ് താരത്തിന്റെ ആരാധകർ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 


ALSO READ : 'അവസാനം ഒരു ഇന്ത്യൻ നിർമിത സൂപ്പർ ഹീറോ എത്തി'; മിന്നൽ മുരളിയെ അഭിനന്ദിച്ച് സാക്ഷി സിങ് ധോണി


കഴിഞ്ഞ ദിവസം മിന്നൽ മുരളിയുടെ പേര് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റി കുറിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അൾജീരയൻ താരം റിയാദ് മെഹ്റസിന്റെ ഫോട്ടോയ്ക്ക് മെഹ്റസ് മുരളി എന്ന അടികുറിപ്പ് നൽകിയാണ് സിറ്റി ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നത്. നിമിഷ നേരങ്ങൾ കൊണ്ട് പോസ്റ്റ് വൈറലാകുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.