മഴ പെയ്യുന്നത് കാണുമ്പോൾ നമ്മുടെ ഉള്ളിൽ നാംപോലുമറിയാതെ നമ്മുടെ കുട്ടിക്കാലം ഉണരുന്നത് സ്വാഭാവികമാണ് അല്ലെ? അത് സാധാരണ മനുഷ്യരായാലും ശരി സെലിബ്രൈറ്റികളായാലും ശരി.  അങ്ങനൊരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ 


ആള് മറ്റാരും എല്ല കേട്ടോ നമ്മുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ആണ്. മുംബൈയിൽ മഴ പെയ്തപ്പോൾ മഴ നനയുക മാത്രമല്ല മഴയിൽ കളിക്കുകയും കുളിക്കുകയും ചെയ്തിരിക്കുകയാണ് നമ്മുടെ മാസ്റ്റർ ബ്ലാസ്റ്റർ.  ഇതിന്റെ വീഡിയോ പകർത്തിയത് മറ്റാരുമല്ല കേട്ടോ സച്ചിന്റെ മകളായ സാറ തന്നെയാണ്.  


 



 


ഈ വീഡിയോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി സച്ചിൻ പങ്കുവെച്ചിരുന്നു.  ഈ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  


Also read: ആഘോഷങ്ങളിൽ തിളങ്ങാൻ ഈ കമ്മലുകൾ ധാരാളം...


ജീവിതത്തിലെ കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കുന്ന തന്റെ വീഡിയോ പകർത്തിയത് തനിക്ക് പ്രിയപ്പെട്ട ക്യാമറാവുമൺ ആയ സാറയാണെന്നും മഴത്തുള്ളികൾ എപ്പോഴും കുട്ടിക്കാല ഓർമ്മകളിലേക്ക് എന്നെ കൂട്ടികൊണ്ടു പോകും എന്ന അടിക്കുറിപ്പോടെയാണ് സച്ചിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.