കൊളംബോ : സ്റ്റമ്പിന് പിന്നിൽ എം എസ് ധോണിയെക്കാൾ വേറൊരു മാന്ത്രികനെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. അതിവേഗത്തിലുള്ള സ്റ്റമ്പിങ്, നോ ലുക്ക് റണ്ണൗട്ട് തുടങ്ങിയ നിരവധി പ്രകടനങ്ങളാണ് ഇന്ത്യയുടെ മുൻ നായകൻ കാഴ്ചവെച്ചിട്ടുള്ളത്. അതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലും ചർച്ചയുമായിട്ടുണ്ട്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ധോണിയെ പോലെയുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയുടെ പ്രകടനവും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ധോണിയെ പോലെ യസ്തികയുടെ നോ ലുക്ക് റണ്ണൗട്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തിനിടെയാണ് യസ്തികയുടെ നോ ലുക്ക് റണ്ണൗട്ട്. ലങ്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ അനുഷ്ക സഞ്ജീവനിയെയാണ് ഇന്ത്യൻ താരം മാസ്മരിക പ്രകടനത്തിലൂടെ പുറത്താക്കുന്നത്. 


ALSO READ : റൂട്ടിനെ പോലെ ബാറ്റ് എയറിൽ ബാലൻസ് ചെയ്യാൻ ശ്രമിച്ച് കോലി; പക്ഷെ താരം എയറിലായി


ദീപ്തി ശർമ എറിഞ്ഞ 23-ാം ഓവറിലാണ് വിക്കറ്റ് വീഴുന്നത്. ദീപ്തിയുടെ ഫുൾ ലെങ്ത് പന്ത് പ്രതിരോധിച്ച ലങ്കൻ വനിത താരം തിരികെ ക്രീസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് യസ്തിക പുറത്താക്കുന്നത്. പന്ത് കൈകളിലാക്കി അതിവേഗം സ്റ്റമ്പിലേക്ക് എറിയുകയായിരുന്നു ഇന്ത്യൻ താരം. ആ സമയം ലങ്കൻ താരം ക്രീസിന് പുറത്തായതിനാൽ തേർഡ് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. ധോണിയെ പോലെ വിക്കറ്റ് കീപ്പങ് ഗ്ലൗസ് നീക്കം ചെയ്ത് സ്റ്റമ്പിലേക്ക് ഒരു നോ ലുക്ക് ത്രോ നൽകുകയായിരുന്നു ഇന്ത്യൻ താരം.



അതേസമയം മത്സരത്തിൽ ഇന്ത്യ ലങ്കയെ പത്ത് വിക്കറ്റിന് തകർത്ത് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഓപ്പണർമാരായ സ്മൃതി മന്ഥാനയും ഷിഫാലി വെർമ്മയും അർധ സെഞ്ചുറി നേടുകയും ചെയ്തു. 94 റൺസെടുത്ത സ്മൃതിയാണ് ടോപ് സ്കോറർ. 


ALSO READ : ടെന്നീസ് കോർട്ടിലെ വെളുത്ത വസ്ത്രം വീണ്ടും ചർച്ചയാവുന്നു


ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങിനയിക്കുകയായിരുന്നു. നാല് വിക്കറ്റുകൾ എടുത്ത രേണുക സിങ്ങും രണ്ട് വീതം വിക്കറ്റുകളെടുത്ത മേഘ്ന സിങ്ങും ദിപ്തി ശർമ്മയുമാണ് ലങ്കൻ നിരയെ തകർത്തത്. 47 റൺസെടുത്ത അമ കാഞ്ചനയാണ് ലങ്കയുടെ ടോപ് സ്കോറർ. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.