അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ധോണിയെ (MS Dhoni) മറന്നൊരു കളിയില്ല എന്ന് പറഞ്ഞാൽ അതിൽ ആർക്കും സംശയം ഉണ്ടാവില്ല അല്ലേ. അതു തന്നെയാണ് ധോണിയില്ലാ കളിക്കളത്തിൽ  ഇപ്പോൾ നടക്കുന്നതും.  കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ (Social Media) അത്തരത്തിലൊരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: White Wash ഒന്നും നടന്നില്ല; മൂന്നാം Twenty20 ഓസ്ട്രേലിയയ്ക്ക്


ഈ വീഡിയോയ്ക്ക് (Viral video) ആസ്പദമായ സംഭവം നടക്കുന്നത് ഓസ്‌ട്രേലിയ-ഇന്ത്യ രണ്ടാം ടി20 മത്സരത്തിനിടെയായിരുന്നു.  പരമ്പര നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ധോണിയെ (MS Dhoni) മിസ് ചെയ്യുന്നുവെന്നുള്ള ബാനര്‍ ഗാലറിയിലുണ്ടായിരുന്നവർ ഉയർത്തിക്കാണിച്ചപ്പോഴാണ് ഹൃദയത്തിൽ തൊടുന്ന രീതിയിലുള്ള കൊഹ്ലിയുടെ (Virat Kohli) മറുപടി.  


 



 


ബാനറിനോടുള്ള കൊഹ്ലിയുടെ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകുകയാണ്.  ഫീൽഡിങ്ങിലായിരുന്ന കൊഹ്ലി (Virat Kohli) ആംഗ്യ ഭാഷയിൽ താനും മസ് ചെയ്യുന്നുവെന്ന് കാണിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.  നിരവധി പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.  


വീഡിയോ കാണാം: