Virat Kohli ഭാര്യ അനുഷ്ക ശർമയ്ക്കും മകൾ വാമികയ്ക്കൊപ്പം ഹോട്ടലിൽ, പക്ഷെ മകളുടെ ചിത്രം തന്ത്രം പൂർവം മറച്ച് കോലി
എന്നാൽ ചിത്രത്തിൽ തങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്ന മകളുടെ മുഖം പുറംലോകത്തെ കാണിക്കാനും വിരാട് ഇപ്പോഴും തയ്യറായിട്ടില്ല.
Dubai : ഭാര്യയ്ക്കും മകൾക്കൊപ്പം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രം സോഷ്യൽ മീഡിയിയിൽ പങ്കുവെച്ച് ഇന്ത്യ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി (Virat Kohli). ഹാർട്ട് സ്മൈലി ക്യാപ്ഷനായി നൽകിയ ചിത്രത്തിൽ ഭാര്യ അനുഷ്ക ശർമയുടെയും (Anushka Sharma) മകൻ വാമികയ്ക്കൊപ്പം (Vamika) പ്രാതൽ കഴിക്കുന്ന ചിത്രമാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ തങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്ന മകളുടെ മുഖം പുറംലോകത്തെ കാണിക്കാനും വിരാട് ഇപ്പോഴും തയ്യറായിട്ടില്ല.
കോലിയും ഭാര്യയും നടിയുമായ അനുഷ്ക ക്യാമറിയിലേക്ക് നോക്കുമ്പോൾ മകൾ വാമിക ക്യാമറയ്ക്ക് എതിർവശമായി ഇരുത്തിയാണ് ചിത്രം എടുത്തിരിക്കുന്നത്.
ALSO READ : T20 World Cup : ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കവെ ഇന്ത്യൻ ടീമിൽ മാറ്റം
അടുത്തിടെയാണ് അനുഷ്ക ശർമ തന്റെ ക്വാറന്റീൻ കഴിഞ്ഞ് ഭർത്താവ് കോലിക്കൊപ്പം ചേർന്നത്. നടി തന്റെ ക്വാറന്റീൻ ദിനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
യുഎഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ പങ്കെടുക്കുന്നതിനായിട്ടാണ് കോലി ഐപിഎല്ലിന് ശേഷം ദുബായിൽ തുടരുന്നത്. ആ ബയോ ബബിളിലേക്കാണ് അനുഷ്ക ക്വറന്റീനിലൂടെ ചേർന്നിരിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ ടി-20 ക്യാപ്റ്റനായി കോലി നയിക്കുന്ന അവസാന ടൂർണമെന്റാണ് ലോകകപ്പ്. ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടെ താരം തനിക്ക് ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിശദീകരണം നൽകി ട്വന്റി20 നായക സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. അതോടൊപ്പം കോലി തന്റെ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ നായക സ്ഥാനവും കോലി ഒഴിഞ്ഞിരുന്നു.
ALSO READ : Virat Kohli റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുന്നു
കഴിഞ്ഞ ദിവസം പൂർത്തിയായ ലോകകപ്പ് സന്നാഹ മത്സരത്തിൽ കോലി നയിച്ച ഇന്ത്യ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിന് തകർത്തിരുന്നു. ഇന്ന് വൈകിട്ട് 3.30നാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. ഓസ്ട്രേലിയയാണ് എതിരാളി. ശേഷം ഒക്ടോബർ 24ന് ചിരകാല വൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...