Dubai : ഇന്ത്യൻ ടീമിന്റെ ട്വന്റി20 നായക സ്ഥാനം ഒഴിയുന്ന എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വിരാട് കോലി (Virat Kohli) തന്റെ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ (Royal Challengers Bangalore) ക്യാപ്റ്റൻസി ഒഴിയുന്നു. യുഎഇയിൽ (UAE) പുരോഗമിക്കുന്ന ഐപിഎൽ 2021 (IPL 2021) സീസണിന്റെ അവസനാത്തോടെയാണ് താരം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നതെന്ന് ആർസിബി ഔദ്യോഗികമായി അറിയിച്ചു.
"RCB ക്യപ്റ്റനായിട്ടുള്ള എന്റെ അവസാനത്തെ ഐപിഎൽ ആണിത്. എന്റെ അവസാന ഐപിഎൽ മത്സരം വരെ ഒരു ആർസിബി താരമായി തന്നെ ഞാൻ തുടരും. എന്നിൽ വിശ്വാസം അർപ്പിച്ചതും പിന്തുണച്ചതുമായ എല്ലാ ആർസിബി ആരാധകർക്കും നന്ദി അറിയിക്കുന്നു" വിരാട് ആർസിബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ALSO READ : Virat Kohli Resignation : റിപ്പോർട്ടുകളെല്ലാം ശരിവെച്ച് വിരാട് കോലി ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു
Virat Kohli to step down from RCB captaincy after #IPL2021
“This will be my last IPL as captain of RCB. I’ll continue to be an RCB player till I play my last IPL game. I thank all the RCB fans for believing in me and supporting me.”: Virat Kohli#PlayBold #WeAreChallengers pic.twitter.com/QSIdCT8QQM
— Royal Challengers Bangalore (@RCBTweets) September 19, 2021
2013ലാണ് വിരാട് ആർസിബിയുടെ നായക സ്ഥാനത്തേക്ക് എത്തുന്നത്. തുടർന്ന് താരം തുടർച്ചയായി 8 വർഷം ബാംഗ്ലൂർ ടീമിനെ നയിക്കുകയും ചെയ്തു. എന്നിരുന്നാലും ഇന്ത്യയിലെ സ്റ്റാർ പ്ലയറിന്റെ കീഴിലുള്ള ടീം ഇതുവരെ ഒരുതവണ പോലും ഐപിഎൽ കിരീടം നേടിട്ടില്ല എന്നുള്ള ഒരു കറുവ് വിമർശകരും മറ്റ ടീമുകളുടെ ആരാധകരും ഉയർത്തിയിരുന്നു.
2016 ഐപിഎൽ ഫൈനലിൽ എത്തിയതും 2015ലും 2020ലും ക്വാളിഫയറിലും എത്തിയതാണ് കോലിയുടെ കീഴിലുള്ള ബാംഗ്ലൂർ ടീമിന്റെ ഏറ്റവും വലിയ നേട്ടം. 2013, 2014, 2017, 2018, 2019 എന്നീ സീസണികളിൽ നിരാശ മാത്രമായിരുന്നു താരത്തിന്റെ കീഴിൽ ടീമിന്.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ ക്യാപ്റ്റനാകുന്നു രണ്ടാമത്തെ താരമാണ് കോലി. 132 മത്സരങ്ങളിൽ ആർസിബിയെ നയിച്ച താരത്തിന് 60 ജയങ്ങളാണ് നേടാൻ സാധിച്ചത്. ഇനി ഏകദേശം ഏഴ് മത്സരങ്ങൾ കൂടി താരത്തിന് തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ സാധിക്കും.
ALSO READ : IPL 2021 Matches And Schedule : അറിയാം ഈ ആഴ്ചയിലെ ഐപിഎൽ മത്സരങ്ങളും സമയവും
നിലവിലെ സീസണിലെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആർസിബി. നാളെ സെപ്റ്റംബർ 20ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർസിബിയുടെ അടുത്ത മത്സരം.
ജോലി ഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോലി ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞത്. എന്നിട്ട് ദീർഘനേര മത്സരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടിയാണ് താൻ തീരുമാനം എടുത്തിരിക്കുന്നതെന്ന് കോലി തന്റെ വിരമിക്കൽ പ്രഖ്യാപന പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...