വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങി അനുഷ്കയും വിരാടും? ട്രെന്‍ഡിംഗായി #VirushkaDivorce
കായിക-സിനിമാ പ്രേമികള്‍ ഒരുപോലെ ആഘോഷമാക്കിയ ഒന്നാണ് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവും.
കായിക-സിനിമാ പ്രേമികള്‍ ഒരുപോലെ ആഘോഷമാക്കിയ ഒന്നാണ് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവും.
എന്നാലിപ്പോഴിതാ, ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ന് രാവിലെ മുതലാണ് ട്വിറ്ററില്‍ ഇരുവരുടെയും വിവാഹമോചനത്തെ സൂചിപ്പിക്കുന്ന #VirushkaDivorce എന്ന ഹാഷ്ടാഗ് വൈറലാ(Viral Hashtags)കാന്‍ തുടങ്ങിയത്.
എന്നാല്‍, ഇന്നലെ വരെ സോഷ്യല്‍ മീഡിയകളില്‍ വളരെ സന്തോഷകരമായ വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന ഇരുവരും ഇത്ര പെട്ടന്നെങ്ങനെ വിവാഹമോചനത്തിലെത്തി എന്ന ആശ്ചര്യത്തിലാണ് ആരാധകര്‍.
നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു? ഇഷാരിയ്ക്ക് പറയാനുണ്ട്...
വാസ്തവത്തില്‍, 2016 ഫെബ്രുവരി 09ന് 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ഈ റിപ്പോര്‍ട്ടാണ് തീയതിയും സമയവും നോക്കാതെ ഒരാള്‍ കുത്തിപൊക്കി കൊണ്ടുവന്നത്.
ആ കാലത്ത് പ്രണയത്തിലായിരുന്ന വിരാടും അനുഷ്കയും വേര്‍പിരിഞ്ഞെന്ന തരത്തിലായിരുന്നു ആ റിപ്പോര്‍ട്ട്. ഈ വാര്‍ത്തയാണ് #VirushkaDivorce എന്ന ഹാഷ്ടാഗ് ട്വിറ്ററി(Twitter)ല്‍ വൈറലാകാന്‍ കാരണം.
See Pics: ആദ്യ മാഗസിന്‍ ഷൂട്ട് Recreate ചെയ്ത് രശ്മിക മന്ദാന...
എന്താണെങ്കിലും വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ മനസിലാക്കിയതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ ട്രോളുകളും മീമുകളുമാണ്.
തങ്ങളുടെ വിവാഹമോചന വാര്‍ത്തയറിയുമ്പോഴുള്ള വിരാടി(Virat kohli)ന്‍റെയും അനുഷ്ക(Anushka Sharma)യുടെയും പ്രതികരണമാണ് ട്രോളുകളില്‍ കൂടുതലും.