നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു? ഇഷാരിയ്ക്ക് പറയാനുണ്ട്...

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളുടെ തലക്കെട്ടായി മാറുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ പ്രഭുദേവയും നയന്‍താരയും. 

Last Updated : Jun 5, 2020, 07:58 PM IST
  • 2010ല്‍ നയന്‍‌താരയുമായി പ്രണയത്തിലാണെന്ന് പ്രഭുദേവ തുറന്നുസമ്മതിച്ചിരുന്നു. പ്രഭുദേവയ്ക്ക് വേണ്ടി കരിയര്‍ വേണ്ടെന്നുവയ്ക്കാന്‍ നയന്‍സും തയാറായിരുന്നു.
  • ലതയുമായുള്ള വിവാഹ ബന്ധം പ്രഭുദേവ ഉപേക്ഷിക്കാന്‍ കാരണം നയന്‍താരയുമായുള്ള ബന്ധമാണ് എന്നും ആക്ഷേപമുണ്ടായിരുന്നു.
  നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു? ഇഷാരിയ്ക്ക് പറയാനുണ്ട്...

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളുടെ തലക്കെട്ടായി മാറുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ പ്രഭുദേവയും നയന്‍താരയും. 

ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നയന്‍താര(Nayanthara)യും പ്രഭുദേവയും ഒരുമിച്ചഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 

2017ല്‍ വിശാല്‍ (Vishal)‍, കാര്‍ത്തി (Karthi) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കറുപ്പ് രാജ വെള്ള രാജ' എന്ന പേരില്‍ ചിത്രമൊരുക്കാന്‍ ഇഷാരി തീരുമാനിച്ചിരുന്നു. പ്രഭുദേവ(Prabhudeva)യായിരുന്നു സംവിധായകന്‍. 

എന്നാല്‍, കുറച്ചുദിവസത്തെ ഷൂട്ടിംഗിന് ശേഷം ചില കാരണങ്ങളാല്‍ ചിത്രം നിര്‍ത്തി വയ്ക്കേണ്ടതായി വന്നു. ആ ചിത്രം ഇഷാരി പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും അതില്‍ പ്രഭുദേവയും നയന്‍താരയും ഒരുമിച്ചഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'ബ്ലൂ ടീച്ചര്‍' അശ്ലീല ഗ്രൂപ്പുകളും കമന്‍റുകളും, നടപടി...

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇഷാരി. പുറത്ത് വരുന്ന വാര്‍ത്തകള്‍ അര്‍ത്ഥശൂന്യമാന് എന്നാണ് ഇഷാരി പറയുന്നത്. ഈ അടുത്തകാലത്തൊന്നും ആ ചിത്രം പുനരാരംഭിക്കാന്‍ താന്‍ തീരുമാനിച്ചിട്ടില്ല എന്നും ഇഷാരി പറഞ്ഞു. 

തെന്നിന്ത്യന്‍ നടി സയേഷ(Sayyesha)യെ നായികയാക്കി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍മ്മാതാവും പ്രധാന താരങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ്‌ മുടങ്ങിയത്. 

ഇതാണ് മിയയുടെ അശ്വിന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്....

 

പ്രഭുദേവയും നയന്‍താരയും...

ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളായിരുന്നു പ്രഭുദേവയും നയന്‍താരയും. 'വില്ല്' എന്ന ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ അലയടിക്കാന്‍ തുടങ്ങിയത്. 

2010ല്‍ നയന്‍‌താരയുമായി പ്രണയത്തിലാണെന്ന് പ്രഭുദേവ തുറന്നുസമ്മതിച്ചിരുന്നു. പ്രഭുദേവയ്ക്ക് വേണ്ടി കരിയര്‍ വേണ്ടെന്നുവയ്ക്കാന്‍ നയന്‍സും തയാറായിരുന്നു.

മുട്ടുകുത്തി പോലീസുകാര്‍ മാപ്പപേക്ഷിച്ചു‍, ആലിംഗനം ചെയ്ത് പ്രതിഷേധക്കാര്‍...

 

എന്നാല്‍, ആ ബന്ധം അധിക നാള്‍ നീണ്ടില്ല. 2012ല്‍ ഇരുവരും ആ ബന്ധം ഉപേക്ഷിച്ചു. ആദ്യ ഭാര്യയായ ലതയില്‍ പ്രഭുദേവയ്ക്ക് മൂന്നു കുട്ടികള്‍ ഉണ്ട്. ലതയുമായുള്ള വിവാഹ ബന്ധം പ്രഭുദേവ ഉപേക്ഷിക്കാന്‍ കാരണം നയന്‍താരയുമായുള്ള ബന്ധമാണ് എന്നും ആക്ഷേപമുണ്ടായിരുന്നു. 

Trending News