ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ സ്വർണ നേട്ടവുമായി നീരജ് ചോപ്ര. ഞായറാഴ്ച നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് 88.17 മീറ്റർ ജാവലിൻ എറിഞ്ഞ് ഫിനിഷ് ചെയ്തപ്പോൾ പാകിസ്ഥാന്റെ അർഷാദ് നദീം വെള്ളി മെഡലും ചെക്ക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാദ്‌ലെജ് വെങ്കലവും നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡും സ്വന്തമാക്കി. ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ നീരജ് ചോപ്രയുടെ രണ്ടാമത്തെ മെഡൽ നേട്ടമാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡൽ നേടിയിരുന്നു. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്ര വെള്ളിയാഴ്ച തന്റെ ആദ്യ ശ്രമത്തിൽ 88.77 എറിഞ്ഞ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഡിപി മനുവും കിഷോർ ജെനയും ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൂടി ഫൈനലിലെത്തി.



Updates...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.