IPL Mega Auction 2022 : ഒരു അബദ്ധം കൊണ്ട് നഷ്ടമാകുന്നത് 5.25 കോടി രൂപ. അതും ലോകത്തിലെ തന്നെ ഏറ്റും ഗ്ലാമറസ് സ്പോർട്സ് ലീഗായ ഐപിഎൽ 2022ലെ താരലേലത്തിലാണ് സംഭവിച്ചരിക്കുന്നത്. ലേല അവതരാകൻ പറ്റിയ ചെറിയ അബദ്ധം ഒരു ടീമിനുണ്ടായ നഷ്ടം 5.25 കോടി രൂപയും മറ്റൊരു ടീമന് നഷ്ടമായത് അവർ നോട്ടമിട്ട് വെച്ചിരുന്ന താരത്തെയുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അശുഭകരമായിട്ടായിരുന്നു ഐപിഎല്ലിന്റെ ഇത്തവണത്തെ താര ലേലം ആരംഭിച്ചത്. ആദ്യ ദിനം ഉച്ചയ്ക്ക് പിരിയുന്നതിന് മുമ്പ് ലണ്ടണിൽ നിന്നെത്തിയ ലേലം അവതാരകൻ  ഹ്യൂ എഡ്മിയ്ഡെസ് കുഴഞ്ഞ വീഴുകയായിരുന്നു. പകരം കമന്റേറ്ററും പ്രോ കബഡി ലീഗ് ഡയറെക്ടറുമായ ചാരു ശർമ്മ ലേല നടപടികളുടെ നിയന്ത്രണമേറ്റെടുത്തു. എന്നാൽ ചാരു ശർമ്മയ്ക്ക് പറ്റിയ അബദ്ധം രണ്ടാം ദിവസമാണ്. 


 ALSO READ : Viral Video | IPL താരലേലത്തിനിടെ ലേല അവതാരകൻ കുഴഞ്ഞു വീണു; ഞെട്ടിത്തരിച്ച് ടീം ഉടമകൾ, വീഡിയോ വൈറലാകുന്നു


ഇന്ത്യൻ ഇടം കൈയ്യൻ പേസർ സെയ്ദ് ഖലീൽ അഹമ്മദിന് വേണ്ടിയുള്ള ലേലം വിളി പുരോഗമിക്കുവെയാണ് ചാരുവിന് അബദ്ധം സംഭവിക്കുന്നത്. ഖലീൽ അഹമ്മദിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ലേലം പുരോഗമിക്കുകയായിരുന്നു. ഇരും ടീമും മുൻ സൺറൈസേഴ്സ് താരത്തിനായി 5 കോടി വരെ മത്സരത്തോടെ ലേലം വിളിച്ചു.



ഡൽഹി 5 കോടി വിളിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് 5.25 കോടി കയറ്റി വിളിക്കുകയും ചെയ്തു. ഇന്ത്യൻ ഇടം കൈയ്യൻ പേസർക്കായി ആദ്യ 5.50 കോടി ചിലവാക്കാൻ ഡൽഹി തയ്യറായി. പക്ഷെ ഡൽഹിയുടെ സഹഉടമസ്ഥാൻ കിരൺ ഗാന്ധി തീരുമാനം തിരിച്ചെടുക്കുകയും ചെയ്തു. 


ഇതിൽ ചെറിയ സംശയം തോന്നിയ ചാരു 5.50 കോടി കയറ്റി വിളിക്കുന്നോ എന്ന് ചാരു മുംബൈുയുടെ ടീം മാനേജുമെന്റിനോട് ചോദിച്ചു. അതിനിടെയിൽ ആശയ കുഴപ്പം വർധിക്കുകയും ചെയ്തു. ഇനി കയറ്റി വിളിക്കാൻ മുംബൈ തൽപര്യമില്ലെന്ന് അറിയിച്ചതോടെ മുംബൈ ഇന്ത്യൻസ് വിളിച്ച വിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ഖലീലിനെ സ്വന്തമാക്കി. 



590 പേരുടെ അന്തിമ പട്ടികയിൽ നിന്ന് 551.7 കോടി രൂപ ചിലവാക്കി 204 താരങ്ങളെ സ്വന്തമാക്കി 2022 സീസണിലേക്കുള്ള അടിസ്ഥാനം പണിത് പത്ത് ഐപിഎൽ ടീമുകൾ. എന്നാൽ കേരളത്തിന് നിരാശ മാത്രമാണ് ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ. എല്ലാം അതിജീവിച്ച് തിരിച്ച് വരവ് നടത്തിയ ശ്രീശാന്ത് ഉൾപ്പെടെയുള്ള 13 കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളിൽ ആകെ നാല് പേർക്ക് മാത്രമെ 2022 സീസണിലേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്.


ALSO READ : IPL Auction 2021 | "മല്ലു ക്യാപ്റ്റന് മലയാളികൾ ആരും മികച്ചതല്ല" ലേലത്തിൽ ശ്രീശാന്തിനെ തഴഞ്ഞതിന് സഞ്ജുവിനെതിരെ ശ്രീയുടെ സഹോദരനും മുൻ കോച്ചും


ഐപിഎൽ താരലേലത്തിലെ ചില പ്രധാന കണക്കുകൾ


15.25 കോടി മുംബൈ ചിലവാക്കിയ ബാറ്റർ ഇഷാൻ കിഷനാണ് ഇത്തവണത്തെ ഏറ്റവും മൂല്യമേറിയ താരം. ഐപിഎൽ ചരിത്രത്തിൽ യുവരാജ് സിങ് കഴിഞ്ഞാൽ ഏറ്റവും മൂല്യമേറിയ ഇന്ത്യൻ താരമാണ് ഇഷാൻ. ചെന്നൈ 14 കോടി കൊടുത്ത സ്വന്തമാക്കി പേസർ ദീപക് ചഹറാണ് രണ്ടാമത്തെ മൂല്യമേറിയ താരം. ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണാണ് വിദേശതാരങ്ങളിൽ ഏറ്റവും മൂല്യമേറിയത്. 12.25 കോടി ചെലവാക്കി കെകെആർ തങ്ങളുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടു വന്ന  ശ്രയസ് ഐയ്യരാണ് മൂന്നാമത്തെ ചിലവേറിയ താരം. 11.50 കോടിക്ക് പഞ്ചാബ് കിങസാണ് ലിവിങ്സണിനെ സ്വന്തമാക്കിയത്.


ഇവർ ഉൾപ്പെടെ 11 താരങ്ങളാണ് പത്ത് കോടി ക്ലബിൽ ഇടം നേടിയത്. ഈ നാല് പേർക്ക് പുറമെ ഹർഷാൽ പട്ടേൽ, വാനിന്ഡു ഹസ്സരങ്ക, നിക്കോളാസ് പൂരാൻ, പ്രസിദ്ധ കൃഷ്ണ, ലോക്കി ഫെർഗുസൺ, ഷാർദുൽ താക്കൂർ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.