അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) അംഗത്വം അനിശ്ചിത കാലത്തേക്ക് റദ്ദ് ചെയ്ത് ആഗോള സംഘടനയായ യുണൈറ്റഡ് വേൾഡ് റെസലിങ് (യുഡബ്ല്യുഡബ്ല്യു). സമയബന്ധിതമായി ഗുസ്തി ഫെഡറേഷന്റെ സംഘടന തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവഹികളെ നിയമിക്കാത്തതിനെ തുടർന്നാണ് യുഡബ്ല്യുഡബ്ല്യുയുടെ നടപടി. 2023 ജൂണിൽ ഡബ്ല്യുഎഫ്ഐയുടെ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നായിരുന്നു ആഗോള സംഘടന ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണ ചരൺസിങ്ങിനെതിരെ ലൈംഗിക പീഡനാരോപണവും മറ്റ് വിവാദങ്ങളും ഉയർന്നതിന് പിന്നാലെ സംഘടന തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത് വൈകി. ഇത് തുടർന്നാണ് യുഡബ്ല്യുഡബ്ല്യുയുടെ തിരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ പശ്ചാത്തലത്തിൽ വരാൻ പോകുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗുസ്തിതാരങ്ങൾക്ക് ത്രിവർണ പതാകയുടെ കീഴിൽ പങ്കെടുക്കാൻ സാധിക്കില്ല. അതേസമയം ഇന്ത്യൻ താരങ്ങൾ എന്ന പേരില്ലാതെ ഡബ്ല്യുഎഫ്ഐയുടെ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. സെപ്റ്റംബർ 16നാണ് ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. 2024 പാരിസ് ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരമാണ് അടുത്ത മാസം നടക്കാൻ പോകുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്.


ALSO READ : Heath Streak: ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, പ്രചരിച്ചത് വ്യാജ വാര്‍ത്ത; സ്ഥിരീകരിച്ച് ഹെന്റി ഒലോങ്ക


അതേസമയം ഓഗസ്റ്റ് 12ന് ഗുസ്തി ഫെഡറേഷൻ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആഗോള സംഘടന നൽകിയ സമയത്തിന് ശേഷം 45 ദിവസങ്ങൾ പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് സംഘടപ്പിക്കാത്തതിനാലാണ് ഈ അംഗത്വം റദ്ദാക്കൽ നടപടി. ഡബ്ല്യുഎഫ്ഐയുടെ 15 വിവിധ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പാണ് 12-ാം തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ നാല് പേരാണ് ഡബ്ല്യുഎഫ്ഐ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ സമർപ്പിച്ചിരിക്കുന്നത്. ബ്രിജ് ഭുഷണിന്റെ അടുത്ത അനുയായിയായ ഉത്തർ പ്രദേശിൽ നിന്നുമുള്ള സഞ്ജയ് സിങ്ങ് ഈ കഴിഞ്ഞ തിങ്കളാഴ്ച അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദേശം സമർപ്പിച്ചിരുന്നു.


ഈ വർഷം ഇത് മൂന്നാം തവണയാണ് ഡബ്ല്യുഎഫ്ഐയെ അഗോള സംഘടന വിലക്കേർപ്പെടുത്തുന്നത്. അധ്യക്ഷൻ ബ്രിജ് ഭുഷണിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി, മെയ് മാസങ്ങളിൽ ഡബ്ല്യുഎഫ്ഐയ്ക്ക് ആഗോള സംഘടന വിലക്കേർപ്പെടുത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭുപേന്ദർ സിങ് ഭജ്വയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഒളിമ്പിക്സ അസോസിയേഷന്റെ പ്രത്യേക കമ്മറ്റിയാണ് അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്റെ താൽക്കാലിക ചുമതലകൾ വഹിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.