വിൻഡീസ് പര്യടനത്തിനായി ബിസിസിഐ ചില താരങ്ങളെ ഒഴിവാക്കിയതിനും പരിഗണിക്കാത്തതിനും ചൊല്ലിയുള്ള തർക്കം പുരോഗമിക്കുകയാണ്. മുംബൈ താരം സർഫറാസ് ഖാന് ഇനിയും ഇന്ത്യയുടെ ടീമിലേക്ക് ക്ഷണം ലഭിക്കാത്തത് വീണ്ടും ചർച്ചയായിരിക്കുകയാണ്. ടെസ്റ്റ് ടീമിലേക്ക് പരിഗണന ലഭിക്കുന്നത് ഐപിഎൽ പ്രകടനത്തിന് അനുസരിച്ചാണെങ്കിൽ സർഫറാസ് ഇനി രഞ്ജി കളിക്കരുതെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടത്. 25കാരനായ താരത്തിന്റെ കരിയറിലെ മികച്ച സമയം ഇന്ത്യൻ ടീമിനേ വേണ്ടി ഉപയോഗിക്കുന്നില്ല തുടങ്ങിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് ബിസിസിഐ വൃത്തങ്ങൾ മുംബൈ താരത്തെ എന്തുകൊണ്ട് ടീമിലേക്ക് പരിഗണിക്കുന്നില്ല വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ സർഫറാസ് ഖാന് ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കാത്തത്. ഐപിഎല്ലിൽ പ്രധാന ബോളർമാർക്കെതിരെ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ലയെന്നാണ് മുൻ സെലക്ടർ പറയുന്നത്. ഇവയ്ക്ക് പുറമെ കളത്തിന്റെ പുറത്തുള്ള താരത്തിന്റെ സ്വഭാവ ദൂഷ്യവും ശരീരഭാരവുമാണ് ടീമിലേക്ക് ക്ഷണം ലഭിക്കുന്നത് ബാധിക്കുന്നതെന്നും ബിസിസിഐ വൃത്തം ചൂണ്ടിക്കാട്ടുന്നു.


ALSO READ : IND vs WI : 'രോഹിത്തിനും കോലിക്കും ടെസ്റ്റിൽ നിന്നും വിശ്രമം നൽകൂ'; സുനിൽ ഗവാസ്കർ


സർഫറാസിന് അന്തരാഷ്ട്ര തലത്തിലുള്ള ഒരു ഫിറ്റ്നെസില്ലെന്നതാണ് താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗക്കാത്തതിൽ പ്രധാന കാരണം. മുംബൈ താരം തന്റെ ശരീരഭാരം ഇനിയും കുറയ്ക്കണം. കുറച്ചും കൂടി മെലിയണം, ബാറ്റിങ്ങിൽ മാത്രമല്ല ഫിറ്റ്നെസ് വേണ്ടത് ക്രിക്കറ്റിന്റെ എല്ലാ മേഖലയിലേക്കും താരങ്ങൾ ഫിറ്റ്നെസ് കാത്ത് സൂക്ഷിക്കേണ്ടതാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.


ഇതിന് പുറമെ സ്വഭാവ ദൂഷ്യവും ബിസിസിഐ താരത്തെ പരിഗണിക്കാത്തതിൽ ഒരു ഘടകമായി കാണുന്നു. രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ സെഞ്ചുറി നേടി മുൻ സെലക്ടർ ചേതൻ ശർമയെ കൈചൂണ്ടുന്നതൊക്കെ ഒരു തരത്തിൽ അച്ചടക്കമില്ലാഴ്മയായിട്ടാണ് ബിസിസിഐ കാണുന്നത്. 


രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശ്വസി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, ഇഷാൻ കിഷൻ, കെ എസ് ഭരത്, ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, നവ്ദീപ് സെയ്നി, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ എന്നിങ്ങിനെയാണ് വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം.


ജൂലൈ 12 മുതലാണ് ഇന്ത്യയുടെ കരീബിയൻ പര്യടനം ആരംഭിക്കുക. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളാകും ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെയുള്ളത്. ഓഗസ്റ്റ് 13നാണ് പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് സക്കിളിനുള്ള ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്ന വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിലൂടെയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.